പ്രതീകാത്മക ചിത്രം
റിയാദ്: തീര്‍ഥാടകര്‍ക്കിടയില്‍ ആരോഗ്യത്തിന് ഹാനികരമെന്ന് കരുതുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനെതിരെ സൗദി അറേബ്യയിലെ പബ്ലിക് പ്രോസിക്യൂഷന് കര്‍ശന മുന്നറിയിപ്പ് നല്കി. തീര്‍ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു, അത്തരം തെറ്റായ സമ്പ്രദായങ്ങള്‍ കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന് പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കുകയും കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികളും പ്രവര്‍ത്തനങ്ങളും ചെയ്യുന്നതില്‍നിന്നും അവരെ തടയുകയും ചെയ്യും. കൂടാതെ, കോടതി കുറ്റക്കാരായി കണ്ടെത്തുന്നവരെ കുറിച്ച് അവരുടെ സ്വന്തം ചെലവില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നത് നാണക്കേടുണ്ടാക്കും.
ഭക്ഷ്യ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 36 അനുസരിച്ച് ഭക്ഷ്യ സുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളില്‍ അന്വേഷണം ഏറ്റെടുത്ത് നടത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..