.
റിയാദ്: തീര്‍ഥാടകരുടെ ക്യാമ്പുകളിലും സര്‍ക്കാര്‍ ഏജന്‍സികളുടെ ഓഫീസുകളിലും എല്ലാതരം വലിപ്പത്തിലുള്ള പാചക വാതക സിലിണ്ടറുകളുടെയും പ്രവേശനവും ഉപയോഗവും നിരോധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ദുല്‍ഹിജജ ആദ്യ ദിവസം രാവിലെ മുതല്‍ നിരോധനം നിലവില്‍ വരുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഹജജ് സീസണില്‍ പുണ്യസ്ഥലങ്ങളില്‍ എല്‍പിജി പ്രവേശനവും ഉപയോഗവും നിരോധിക്കാനുള്ള തീരുമാനം സുരക്ഷാ അധികാരികളുമായി ഏകോപിപ്പിച്ച് നടപ്പാക്കും. പാചക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഗ്യാസ് സ്റ്റൗകളും സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള എല്ലാ നിരോധിത വസ്തുക്കളും കണ്ടുകെട്ടുമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ ഉണ്ടായിരിക്കുമെന്നും സിവില്‍ ഡിഫെന്‍സ് അറിയിച്ചിട്ടുണ്ട്.
തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷിതത്വവും മുന്‍നിര്‍ത്തി മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളില്‍ എല്‍പിജി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ അഗ്നി പ്രതിരോധ, സുരക്ഷാ മേല്‍നോട്ട ടീമുകള്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും പുണ്യസ്ഥലങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിലും സമഗ്രമായ ഫീല്‍ഡ്, ഇന്സ്പെക്ഷന് ടൂറുകള്‍ നടത്തും. ഹജജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ തീപിടുത്തമുണ്ടാകാനുള്ള സാധ്യത പരമാവധി ഒഴിവാക്കാന്‍ ആണ് പാചക വാതകം നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..