.
മക്ക: മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ് സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്കി. ഈ ഹജജ് സീസണിലേക്കുള്ള മക്ക ബസ് പദ്ധതിയുടെ ഏകീകൃത കേന്ദ്രത്തിന്റെ പ്രവര്‍ത്തന പദ്ധതിയുടെ പ്രഖ്യാപനത്തിലാണ് ഇത് സംബന്ധമായ അംഗീകാരം നല്‍കിയിരിക്കുന്നത്.
പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍, മക്കയ്ക്ക് പുറത്ത് നിന്നുള്ള തീര്‍ഥാടകരെ എത്തിക്കുന്നതിനു പുറമെ, മക്ക നഗരത്തില്‍ റൂട്ട് 12, 9, 8, 7, 6, 5 എന്നിങ്ങനെ ആറ് റൂട്ടുകളിലും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
അതോടൊപ്പം തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകളും വ്യക്തമാക്കിയിട്ടുണ്ട്. ശരായ, അല്‍ ഹദ പാര്‍ക്കിംഗുകള്‍, ശെഈബ് ഒ ആമിര്‍ ബസ് സ്റ്റേഷനിലേക്കും ജബല്‍ അല്‍-കഅബ സ്റ്റേഷനിലേക്കും പോകുന്ന അല്‍ തഖസ്സൂസി, അല്‍ നവാരിയ, അല്‍ ലൈത്ത് പാര്‍ക്കിംഗുകള്‍ എന്നിവയാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകള്‍.
വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ബോര്‍ഡിംഗ് പ്രക്രിയ സുഗമമാക്കുന്നതിന് സഹായിക്കുന്ന ഒരു ഹൈഡ്രോളിക് സംവിധാനമാണ് ബസുകളുടെ സവിശേഷതയെന്ന് യൂണിഫൈഡ് സെന്റര്‍ പറഞ്ഞു. അഗ്നിശമന സംവിധാനങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, പ്രഥമികശുശ്രൂഷ, നിരീക്ഷണ ക്യാമറകള്‍, കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനങ്ങള്‍, ഇ-ഇന്‍ഫര്‍മേഷന്‍ സ്ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെ യാത്രക്കാരെ സംരക്ഷിക്കുന്ന നിരവധി സുരക്ഷാ സംവിധാനങ്ങളും ബസുകളില്‍ സജജീകരിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..