വിദേശികള്‍ കൂടുതലായി ജോലിചെയ്യുന്ന വിവിധ മേഖലകള്‍ വീണ്ടും സൗദിവത്കരിക്കുന്നു


ജാഫറലി പാലക്കോട്

.

റിയാദ്: വിദേശികള്‍ കൂടുതലായി തൊഴിലെടുക്കുന്ന ഏതാനും മേഖലകളില്‍ സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനം. ഇതു സംബന്ധമായി ആറ് പ്രധാന തീരുമാനങ്ങള്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍-റാജ്ഹി അറിയിച്ചു.

സൗദി യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ നിരവധി വിദേശികള്‍ തൊഴിലെടുക്കുന്ന മേഖലയില്‍ വീണ്ടും സൗദിവത്കരണം കൊണ്ടുവരുന്നത്. ഗതാഗതം, ലോജിസ്റ്റിക്, ആരോഗ്യം, വാഹന പരിശോധന, സെയില്‍സ് ഔട്ട്ലെറ്റ് തുടങ്ങിയ മേഖല ഇന്ന് പ്രഖ്യാപിച്ച സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടും.

എന്നാല്‍ സ്വദേശിവത്കരണം ഘട്ടംഘട്ടമായാണ് നടപ്പിലാക്കുക. എങ്കിലും ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയായി തീരുമാനം മാറും.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented