യുദ്ധമുഖത്ത് രക്ഷാദൗത്യത്തിന് നേൃത്വത്വം നൽകിയ മുഹമ്മദ് ഫവാസ് ഫർഹ ഫാത്തിമ എന്നിവരെ ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ആദരിക്കുന്നു
ദമ്മാം: യുക്രൈന് മാള്‍ഡോവ അതിര്‍ത്തിയില്‍ യുദ്ധമുഖത്ത് നിന്നും പലായനം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും യുക്രൈ
ന് പൗരന്മാര്ക്കും രക്ഷാദൗത്യത്തിന് നേതൃത്വം നല്കിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ എറണാകുളം ജില്ലാ കെഎംസിസി കുടുംബ സംഗമത്തില്‍ അനുമോദിച്ചു.
യുദ്ധം കൊടുമ്പിരി കൊണ്ട ഭീതിജനകമായ ദിനങ്ങളില്‍ മൈനസ് ഇരുപത് വരെയുള്ള പ്രതികൂല കാലാവസ്ഥയില്‍ രണ്ടാഴ്ച നീണ്ട റെസ്ക്യൂ പ്രവര്‍ത്തന ദിനങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒന്നാണെന്ന് മുഹമ്മദ് ഫവാസും ഫര്‍ഹ ഫാത്തിമയും അനുഭവങ്ങള്‍ പങ്കുവെച്ച് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന് കെഎംസിസി നേതാക്കള്‍ക്ക് പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെഎംസിസി നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും നല്കിയ മാനസിക പിന്തുണ വളരെ വലുതാണെന്നും തങ്ങളെ പോലെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പ്രതിസന്ധിയില്‍ കഴിഞ്ഞ വരെ ഹൃദയം കൊണ്ട് ചേര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞ ദിനങ്ങള്‍ ജീവിതത്തില്‍ എല്ലാവിധ പ്രതിസന്ധികളെയും നേരിടാന്‍ കരുത്ത് പകരുന്നതാണെന്നും ജുബൈല്‍ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഇരുവരും പറഞ്ഞു. കെഎംസിസിയുടെ വിദ്യാര്‍ഥി വിഭാഗം ചങ്ങാതിക്കൂട്ടം ഭാരവാഹികളായിരുന്ന ഫവാസും ഫര്‍ഹയും ആലുവ പാനായിക്കുളം സ്വദേശി കളരിപ്പറമ്പ് ശരീഫിന്റയും ലൈലയുടെയും മക്കളാണ്.
ജില്ലാ പ്രസിഡന്റ് സാദിഖ് ഖാദര്‍ അധ്യക്ഷത വഹിച്ച കുടുംബ സംഗമം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി സെക്രട്ടറി ഹമീദ് വടകര ഉദ്ഘാടനം ചെയ്തു. പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ജില്ലാ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് ആസാദ് കലൂര്‍ ഉപഹാരം കൈമാറി. മുജീബ് കൊളത്തൂര്‍,ഇക്ബാല്‍ ആനമങ്ങാട്,ശരീഫ് ആലുവ, ഹമീദ് കുട്ടമശ്ശേരി എന്നിവര്‍ സംസാരിച്ചു. ജില്ലാ കെഎംസിസി ഉപദേശക സമിതി അംഗം സിറാജ് ആലുവ സ്വാഗതവും അലിയാര് വടാട്ടു പാറ നന്ദിയും പറഞ്ഞു. ജില്ലാ കെഎംസിസി നേതാക്കളായ സൈനുദ്ദീന്‍ ചേലക്കുളം, രജീഷ് ഓട ക്കാലി,അന്‍സാര്‍ കോട്ടപ്പടി എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..