.
റിയാദ്: വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തും ജീവിതവും ആധാരമാക്കി ചില്ല റിയാദ് 'ആ പൂവ് നീ എന്ത് ചെയ്തു' എന്ന ശീര്‍ഷകത്തില്‍ ഏകദിന സാംസ്കാരികാവതരണങ്ങള് സംഘടിപ്പിക്കുന്നു. റിയാദിലെ ബദിയയില്‍ ജൂണ്‍ 24ന് രാവിലെ 9:30ന് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി വൈകുന്നേരം ആറുമണിവരെ നീണ്ടുനില്‍ക്കും. എഴുത്തുകാരന് ഇ സന്തോഷ് കുമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചില്ല കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍ ആമുഖം അവതരിപ്പിക്കും. ബഷീറിന്റെ ജീവിതത്തെ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രൊഫ. എം എന്‍ കാരശ്ശേരി എഴുതിയ ബഷീര്‍മാല, മനോജ് കിഴിശ്ശേരി, ഷാഫി എന്നിവര്‍ ആലപിക്കും. തുടര്‍ന്ന് വിപിന്‍ കുമാര്‍ 'ബഷീര്‍ എന്ന കാലാതിവര്‍ത്തിയായ കല' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ബഷീറും പാത്തുമ്മയും ആടും' എന്ന രംഗാവതരണം തുടര്‍ന്ന് നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം എം എ റഹ്മാന് സംവിധാനം ചെയ്ത 'ബഷീര്‍ ദ മേന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പരമ്പരയിലെ രണ്ടാത്തെ പ്രഭാഷണം, 'ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും' സീബ അവതരിപ്പിക്കും. വിനോദ് കുമാര്‍ മലയില്‍, ബൈജു കീഴ്ശ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്റെ 'ഒരു മനുഷ്യന്' എന്ന കഥയുടെ രംഗാവിഷ്കാരം നടത്തും. 'വ്യാകരണം തെറ്റിയ ബഷീര്‍' എന്ന വിഷയത്തില്‍ എം ഫൈസല്‍ നടത്തുന്നതാണ് മൂന്നാമത്തെ പ്രഭാഷണം. തുടര്‍ന്ന് പ്രഭാഷണവിഷയങ്ങളുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന സംവാദ സദസ്സിനെ ബീന മോഡറേറ്റ് ചെയ്യും. സതീഷ് കുമാര്‍ വളവില്‍ ഉപസംഹാരം നടത്തും. പരിപാടിയുടെ ഭാഗമായി ബഷീര്‍ കൃതികളുടെയും കാരിക്കേച്ചറുകളുടെയും പ്രദര്‍ശനം, ബഷീറിന്റെ കാരിക്കേച്ചറുകളുടെ തല്‍സമയ രചന എന്നിവ നടക്കും. കോവിഡ് കാലം സൃഷ്ടിച്ച ഇടവേളക്കുശേഷം ചില്ല നടത്തുന്ന ആദ്യത്തെ ഏകദിന പരിപാടിയാണ് 'ആ പൂവ് നീ എന്ത് ചെയ്തു'.
Content Highlights: saudi arabia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..