പാസ്പോര്‍ട്ടില്‍ കുറഞ്ഞത് 90 ദിവസത്തെ സാധുത ഉണ്ടെങ്കില്‍ മാത്രം റീഎന്‍ട്രി വിസ: സൗദി ജവാസാത്ത്


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം| Photo: AFP

റിയാദ്: പ്രവാസികള്‍ക്ക് എക്സിറ്റ്, റീഎന്‍ട്രി വിസ നല്‍കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ കാലാവധി 90 ദിവസമാണെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു.

ഒരു പ്രവാസി സൗദിയില്‍ നിന്നും വിദേശത്തേക്ക് യാത്ര പുറപ്പെടുന്ന തീയതി മുതല്‍ റീ എന്‍ട്രി വിസയുടെ കാലാവധി കണക്കാക്കിതുടങ്ങും. അതേസമയം യാത്രാകാലാവധി ദൈര്‍ഘ്യം കുറച്ച് ദിവസത്തേക്ക് പരിമിതപ്പെടുത്തുകയാണെങ്കിലൊ നിശ്ചിത തീയതിക്ക് മുമ്പ് സൗദിയില്‍ തിരികെ എത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് റീ എന്‍ട്രി ലഭിച്ചതെങ്കിലോ റീ എന്‍ട്രി കാലാവധി ഇഷ്യു ചെയ്ത തീയതി മുതലാണ് കണക്കാക്കുക. ഒറ്റ റീഎന്‍ട്രി വിസക്കുള്ള തുക 200 റിയാല്‍ ആണ്. ഇതിന് രണ്ട് മാസത്തെ കാലാവധി ഉണ്ടായിരിക്കും. കാലാവധി വര്‍ദ്ദിപ്പിക്കണമെങ്കില്‍ തുടര്‍ന്നുള്ള ഓരോ മാസത്തിനും 100 റിയാല്‍ വീതം നല്‍കണം. ഇഖാമയുടെ കാലാവധി അനുസരിച്ചായിരിക്കും റീ എന്‍ട്രി വിസ നീട്ടി നല്‍കുക എന്ന് ജവാസാത്ത് അറിയിച്ചു.

ഒന്നിലധികം തവണ സൗദിക്കുവെളിയില്‍ സഞ്ചരിക്കുവാനുള്ള മള്‍ട്ടി റീഎന്‍ട്രി വിസയുടെ ഫീസ് മൂന്ന് മാസത്തേക്ക് 500 റിയാലാണ്. എന്നാല്‍ ഇഖാമയ്ക്ക് കാലാവധി ഉണ്ടെങ്കില്‍ ഓരോ അധിക മാസത്തിനും 200 റിയാല്‍വീതം നല്‍കി മള്‍ടിപിള്‍ റീ എന്‍ട്രി വിസ കരസ്ഥമാക്കാവുന്നതാണ്. ഒരു പ്രവാസി സൗദിക്കുവെളിയില്‍ യാത്രപോകുന്നതിന്, ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കുകയും, സാധുവായ വിസയും മറ്റു യാത്രാ രേഖയും കരുകയും വേണം.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented