രാജീവ് ഗാന്ധിയുടെ അഭാവം ഇന്ത്യ അനുഭവിക്കുന്നു- ഒ.ഐ.സി.സി


.

ഇന്ത്യന്‍ പ്രധാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ അഭാവം ഇന്ത്യന്‍ ജനത ദുരിത പൂര്‍ണ്ണമായി അനുഭവിക്കുകയാണെന്നും, ഇന്ന് രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ സാമ്പത്തികമായും സാങ്കേതികമായും സാമൂഹ്യവുമായ അവസ്ഥ വളരെ ഉയര്‍ന്ന നിലവാരത്തിലാവുമായിരുന്നെന്നും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങു ഉത്ഘാടനം ചെയ്ത് സംസാരിച്ച കെ പി സി സി ഐ ടി സെല്‍ മിഡില്‍ ഈസ്‌ററ് കണ്‍വീനര്‍ എഞ്ചിനിയര്‍ ഇഖ്ബാല്‍ പൊക്കുന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യ ഭരിക്കുന്ന സംഘ് പരിവാര്‍ ഭരണം ഇന്ത്യയെ അയാള്‍ രാജ്യമായ ശ്രീലങ്കയുടെ സ്ഥിതിയിലേക്കാണ് കൊണ്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘ വീക്ഷണത്തോടെ നിരവധി കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി, യുവതക്ക് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയക്ക് അവസരം നല്‍കി വോട്ടവകാശത്തിന് 18 വയസായി ഭരണഘടന ഭേദഗതി വരുത്തി, പഞ്ചായത്തി രാജ്, നഗരപാലിക ബില്ല് നടപ്പാക്കിയ, ശാസ്ത്ര സാങ്കേതിക, വാര്‍ത്താ വിനിമയ രംഗത്ത് വന്‍ കുതിപ്പിലേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് മാപ്പ് കൊടുത്ത് ജയില്‍ മോചിതയാക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ 75 ശതമാനത്തോളം ആളുകള്‍ ജയിലില്‍ വിചാരണ തടവുകാരായി വര്ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കുന്നത് അനീതിയാണെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും ചടങ്ങില്‍ പ്രസംഗിച്ച പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ആക്ടിംഗ് പ്രസിഡന്റ് സാക്കിര്‍ ഹുസൈന്‍ എടവണ്ണ അദ്ദ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ അലി തേക്കുതോട്, മുജീബ് മൂത്തേടം, നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീന്‍ മണനാക്ക് , ഓഡിറ്റര്‍ വിലാസ് അടൂര്‍, ചേതന കണ്‍വീനര്‍ യൂനുസ് കാട്ടൂര്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളായ അസ്ഹാബ് വര്‍ക്കല, രാധാകൃഷ്ണന്‍ കാവുബായ് , സഹീര്‍ ചെറുത്തിരുത്തി , പ്രിന്‍സാദ് കോഴിക്കോട്, അയ്യൂബ് പന്തളം, ഉമ്മര്‍ കോയ കോഴിക്കോട് , ഉസ്മാന്‍ കരുവാരകുണ്ട്, സമീര്‍ നദ്വി, നാസര്‍ സൈന്‍, ഗഫൂര്‍ ചെമ്പകുത്ത് , അന്‍വര്‍ കല്ലമ്പലം , മജീദ് കാലിക്കര, ഹുസ്സൈന്‍ ബാലരാമപുരം , രവീന്ദ്രന്‍ കോഴിക്കോട്, ഷറഫുദ്ദീന്‍ പത്തനംതിട്ട, നവാസ്, അബ്ദുല്‍ സലാം, സഫീര്‍ അലി, മുഹമ്മദലി മണ്ണാര്‍ക്കാട് സഫീര്‍ നാസ് തിരുന്നാവായ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയുടെ അഖണ്ഡതയും മതേതരത്വവും കാത്ത് സൂക്ഷിക്കുമെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു.ജനറല്‍ സെക്രട്ടറി നൗഷാദ് അടൂര്‍ സ്വാഗതവും സിദ്ദീഖ് ചോക്കാട് നന്ദിയും പറഞ്ഞു.


Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented