തൊഴില്‍ കരാര്‍ അവസാനിപ്പിക്കല്‍: നഷ്ടപരിഹാരത്തിന് മൂന്ന് ഘട്ടങ്ങള്‍


പ്രതീകാത്മക ചിത്രം| Photo: AFP

ജിദ്ദ: തൊഴിലാളിയോ തൊഴിലുടമയോ കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള സാഹചര്യങ്ങളെ കുറിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തത വരുത്തി.നിയമാനുസൃതം കരാര്‍ റദ്ദാക്കുകയും നോട്ടീസ് കാലയളവ് പാലിക്കാതിരിക്കുകയും ചെയ്താല്‍, നോട്ടീസ് സമയത്ത് തൊഴിലാളിയുടെ വേതനത്തിന് തുല്യമായ നഷ്ടപരിഹാരത്തിന് രണ്ടാമത്തെ കക്ഷിക്ക് അര്‍ഹത ഉണ്ടായിരിക്കും.

അതേസമയം നിയമാനുസൃതമല്ലാതെ കരാര്‍ അവസാനിപ്പിച്ചാല്‍ തൊഴില്‍ കാലാവധിയും നഷ്ടപരിഹാരവും നേരത്തെ തീരുമാനിച്ചതാണെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. ജോലി ചെയ്ത വര്‍ഷം കണക്കാക്കിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം എന്ന തോതിലാണ് നല്‍കേണ്ടത്. നിയമവിരുദ്ധമായി കരാര്‍ അവസാനിപ്പിച്ചാല്‍ നഷ്ടപരിഹാരം നേരത്തെ തീരുമാനിച്ചതല്ലെങ്കില്‍ കരാര്‍ അവസാനിക്കാന്‍ ബാക്കിയുള്ള കാലത്തെ മാസ വേതനം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.

പരിധിയില്ലാത്ത തൊഴില്‍ കരാരാണെങ്കില്‍ തൊഴിലാളി ശമ്പളം ലഭിക്കുന്നവരാണെങ്കില്‍ കരാര്‍ നിര്‍ത്തുന്നതിന് 60 ദിവസത്തന് തൊഴിലുടമയെ തൊഴിലാളി വിവരം ധരിപ്പിച്ചിരിക്കണം. എന്നാല്‍ മാസ ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ 30 ദിവസത്തിനുള്ളിലാണ് കരാര്‍ അവസാനിപ്പിക്കുന്ന വിവരം തൊഴിലുടമയെ അറിയിക്കേണ്ടത്.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented