ജി.സി.സി പൗരന്‍മാര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനായി തുടര്‍ന്നും അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം | Photo : STR | AFP

ജിദ്ദ: വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ സീസണില്‍ ഉംറയ്ക്ക് അപേക്ഷിക്കുവാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഉംറക്കായി സൗദിയില്‍ വരാനാകുമെന്ന് ഹജജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഈ സീസിണിലെ ഉംറ മെയ് മാസം അവസാനത്തോടെ (ശവ്വാല്‍ 30) അവസാനിക്കുകയാണ്. ഇതുസംബന്ധമായി മന്ത്രാലയത്തിന്റെ ഇലക്ട്രോണിക്ക് പോര്‍ട്ടലിലൂടെയുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇഅ്തമര്‍ന, തവക്കല്‍ന എന്നീ ആപ്പുവഴിയാണ് ഉംറ അനുമതിക്കായി അപേക്ഷിക്കാനാവുക. ഹജജ് നാളുകളാണ് ഇനി വരാന്‍ പോകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം വിലുലമായ തോതില്‍ വിദേശ തീര്‍ത്ഥാടകരടക്കമുള്ളവര്‍ ഇത്തവണ ഹജജു കര്‍മ്മത്തിനെത്തുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഹാജിമാര്‍ക്കുള്ള താമസ കേന്ദ്രങ്ങളടക്കമുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ ഹജജ് മിഷന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented