.
ജിദ്ദ: ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ടിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന രൂപത്തില്‍ മതവിദ്യാഭ്യാസം നല്‍കുന്നതിലും മത ബോധം വളര്‍ത്തുന്നതിലും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രവര്‍ത്തകര്‍ കാണിക്കുന്ന ഔത്സുക്യം ശ്ലാഘനീയമാണെന്ന് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: പി.എം.എ സലാം.
സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ജിദ്ദ പ്രവാസിയായ കാലം മുതല്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും, ആദ്യ കാലഘട്ടത്തില്‍ ശബാബ് കോപ്പികള്‍ സൈക്ലോസ്റ്റൈല്‍ ഉപയോഗിച്ചും പിന്നീട് ഫോട്ടോ കോപ്പി എടുത്തും ജിദ്ദയിലെ വിവധ ഭാഗങ്ങളില്‍ വിതരണം ചെയ്തതുള്‍പ്പെടെയുള്ള പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ ഇന്നും സ്മൃതിമണ്ഡലത്തിലുണ്ടെന്നും പി.എം.എ സലാം പറഞ്ഞു. വ്യത്യസ്ഥ കാലഘട്ടത്തിലായി ഇത് മൂന്നാം തവണയാണ് പി.എം.എ സലാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സന്ദര്‍ശിക്കുന്നത്.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരുമായ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, ഷക്കീല്‍ ബാബു, സലാഹ് കാരാടന്‍, ജരീര്‍ വേങ്ങര, കെ.സി മന്‍സൂര്‍, ജൈസല്‍, റഷാദ് കരുമാറ, ലിയാഖത്ത് അലി ഖാന്, റിന്‍ഷാദ് നെച്ചിമണ്ണില്‍ , ഷംസീര്‍, മുജീബ്റഹ്മാന്‍ സ്വലാഹി തുടങ്ങിയവര്‍ പി. എം. എ സലാമിനെ സ്വീകരിച്ചു.
Content Highlights: saudi arabia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..