ഗ്യാന്‍ വാപി പള്ളിയിലെ കോടതി വിധി ദൗര്‍ഭാഗ്യകരം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം


2 min read
Read later
Print
Share

ജിദ്ദ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപി മസ്ജിദിന്റെ ജലസംഭരണിയിലെ വാട്ടര്‍ ഫൗണ്ടനുമായി ബന്ധപ്പെട്ട് പള്ളിയുടെ ഒരു ഭാഗം അടച്ചിടാനുള്ള കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി.മുഗള്‍ ഭരണകാലത്തെ നിര്‍മ്മിതിയായ മസ്ജിദില്‍ രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലില്‍ തീര്‍ത്ത വാട്ടര്‍ ഫൗണ്ടന്‍ ശിവലിംഗമാണെന്നു ദുരുദ്ദേശത്തോടെ ആരോപണം ഉന്നയിച്ചു സംഘ പരിവാര ശക്തികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കു ശേഷം വാരണാസി കോടതി പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

1947 ഓഗസ്റ്റ് 15-ലെ ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം അതേപടി നിലനില്‍ക്കണമെന്ന് പ്രസ്താവിക്കുന്ന ആരാധനാലയങ്ങളുടെ നിയമത്തിന്റെ 1991-ന്റെ നഗ്‌നമായ ലംഘനമാണ് ബഹുമാനപ്പെട്ട കോടതിയുടെ ഈ ഉത്തരവ്. ഗ്യാന്‍ വാപി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കവും തടസ്സവും പുതിയ കാര്യമല്ല, എന്നാല്‍ മറ്റ് മതവിഭാഗങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ നിര്‍മ്മിച്ചതും ഉടമസ്ഥതയിലുള്ളതുമായ ആരാധനാലയങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും ഉടമസ്ഥാവകാശം നശിപ്പിക്കുക, തട്ടിയെടുക്കുക എന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണന്നു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം പറഞ്ഞു.

ബാബരി മസ്ജിദിനു ശേഷം രണ്ടാമത്തെ പള്ളിയാണ് ഗ്യാന്‍ വാപി .കോടതിയുടെ വിചിത്ര വിധിയിലൂടെ ബാബരി മസ്ജിദ് കൈവശ പ്പെടുത്തിയ പോലെ ഇല്ലാ കഥകള്‍ മെനഞ്ഞടുത്തു ഗ്യാന്‍ വാപിയും കൈവശപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമാണിത്.രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തും അസ്ഥിത്വവും നിരന്തരമായി ഭീഷണി നേരിടുന്ന ഈ സാഹചര്യത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനം കടുത്ത അപരാധമാണെന്ന് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അല്‍ അമാന്‍ നാഗര്‍ കോയില്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്തു കൊടുത്ത കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയായിരിക്കും ആര്‍എസ്എസിന്റെ വംശഹത്യാ രാഷ്ട്രീയത്തിന് മൗനാനുവാദം നല്‍ക്കുന്ന മതേതര പാര്‍ട്ടികളെ കാത്തിരിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫിറോസ് ലക്നൗ ,അബ്ദുല്‍ മത്തീന്‍ ,നോര്‍ത്തേണ്‍ സ്റ്റേറ്റ് പ്രസിഡന്റ് അഹമ്മദ് ലക്നൗ , തമിഴ് നാട് സ്റ്റേറ്റ് പ്രസിഡന്റ് മുഹിയുദ്ധീന്‍ ,കേരള സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സന്‍ ബീരാന്‍ കുട്ടി ,കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് ആസിഫ് എന്നിവര്‍ പങ്കെടുത്തു.

Content Highlights: saudi arabia

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
qatar

2 min

എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം

Jan 23, 2020


AWARD

2 min

കെ.ഇ.സി ബിസിനസ് എക്‌സലന്‍സ്  പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Oct 12, 2022


kmcc

2 min

സൗദി കെ.എം.സി.സി  സാമൂഹ്യ സുരക്ഷാ പദ്ധതി; ഹദിയത്തു റഹ്‌മ 2023

Oct 10, 2022

Most Commented