മുഹമ്മദ് ശരീഫിന് കേളിയുടെ യാത്രയയപ്പ്


ഫോട്ടോ : യൂണിറ്റിന്റെ ഉപഹാരം മുഹമ്മദ് ശരീഫിന് കൈമാറുന്നു

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. മലാസ് ഏരിയ മജ്മ യൂണിറ്റ് സെക്രട്ടറിയായ മുഹമ്മദ് ശരീഫിന് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. നാലു വര്‍ഷമായി നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരുന്ന ശരീഫ് തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയാണ്.

മജ്മയിലെ ഇഫാ ഇസ്തരാഹയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷതയും, യൂണിറ്റ് ആക്ടിങ് സെക്രട്ടറി സന്ദീപ് സ്വാഗതവും പറഞ്ഞു. ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, ഏരിയ ആക്ടിങ് പ്രസിഡന്റ് മുകുന്ദന്‍, ട്രഷറര്‍ സജിത്ത് കെ പി, ഏരിയ കമ്മിറ്റി അംഗങ്ങളായ നൗഫല്‍, ഡോ.പ്രവീണ്‍, സുജിത്, ഹോത്താ സുദൈര്‍ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷിജിന്‍, പ്രസിഡന്റ് ഷൌക്കത്ത്, തുമൈര്‍ യൂണിറ്റ് സെക്രട്ടറി ജലീല്‍, മജ്മ യൂണിറ്റ് എക്‌സികുട്ടീവ് അംഗങ്ങളായ സുനില്‍ കുമാര്‍, അനീസ്, യൂണിറ്റംഗങ്ങളായ ഷാനവാസ്, മജീഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് ശരീഫിന് കൈമാറി. യാത്രയയപ്പ് ചടങ്ങിന് മുഹമ്മദ് ശരീഫ് നന്ദി പറഞ്ഞു.

Content Highlights: saudi arabia

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented