Photo: AFP
മക്ക: ഈ വര്‍ഷത്തെ ഹജജ് സീസണിന് മുന്നോടിയായ മുന്നോടിയായാണ് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ന് മുതല്‍ ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുന്നതെന്ന് ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഉംറക്കു അപേക്ഷിച്ചവര്‍ പുണയ നഗരിയിലെത്തി ഉംറ കര്‍മ്മം നിര്‍വ്വഹിച്ച് തിരികെ പോയാല്‍ ഹജജ് തീര്‍ത്ഥാടകരെ സ്വീകരിക്കുവാനുള്ള ഒരുക്കം നടക്കും. ആരോഗ്യ ശുപാര്‍ശകള്‍ കണക്കിലെടുത്ത് രാജ്യങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട അനുസരിച്ച് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം പത്ത്ലക്ഷമാക്കിയിട്ടുണ്ട്.
ഉംറ വിസയില്‍ തീര്‍ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ഷവ്വാല്‍ മാസം അവസാനമാണ്. എന്നാല്‍ ഉംറ സേവന കമ്പനികള്‍ വീഴ്ച വരുത്തിയാല്‍ നടപടി സ്വീകരിക്കും. ഉംറ വിസയില്‍ വരുന്നവര്‍ക്ക് 30 ദിവസമാണ് സൗദിയില്‍ താമസത്തിന് അനുമതിയുള്ളത്.
കൃത്യ സമയത്ത് തീര്‍ത്ഥാടകര്‍ ഉംറ ചെയ്ത് രാജ്യത്തുനിന്നും മടങ്ങിയതായി ഉറപ്പ് വരുത്തേണ്ടതും സേവന കമ്പനികളുടെ ചുമതലയാണ്. 65 വയസ്സിന് താഴെ പ്രായമുള്ളവര്ക്കുമാത്രമാണ് ഈ വര്‍ഷം ഹജജ് കര്‍മ്മത്തിനു അനുമതിയുള്ളത്. കൊറോണ വാക്സിന് പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണമായും എടുത്തിരിക്കണം. വിദേശ തീര്‍ത്ഥാടകര്‍ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം സമര്‍പ്പിക്കേണ്ടതുണ്ട്.
Content Highlights: saudi arabia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..