-
ജിദ്ദ: മലബാറിലെ പ്രവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്ന പൊതു മേഖല സ്ഥാപനമായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം യഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് ജിദ്ദ - കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ ഡി ജി സി എ ആവശ്യപ്പെട്ട 18.5 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്കാന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും കരിപ്പൂരിലെ ഹജ്ജ് എംബര്‍ക്കേഷന്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോട്ടക്കല്‍ മുന്‍സിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന പ്രവര്‍ത്തക സംഗമത്തില്‍ പ്രസിഡന്റ് കെ. എം മൂസ ഹാജി അധ്യക്ഷത വഹിച്ചു. ആലിത്തൊടി അബ്ദുറഹ്മാന് ഹാജി (കുഞ്ഞിപ്പ) ഉദ്ഘാടനം ചെയ്തു. മജീദ് കോട്ടീരി മുഖ്യ പ്രഭാഷണം നടത്തി.
നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റരുടെ മകള്‍ നാനിബ ഇസ്ഹാഖിനെ പരിപാടിയില്‍ വെച്ച് അനുമോദിച്ചു. മണ്ഡലം കെഎംസിസി വക മെമെന്റോ പ്രസിഡന്റ് മൂസ ഹാജി സമ്മാനിച്ചു.
അബ്ദുല്‍ ഹമീദ് ഹാജി ഏര്‍ക്കര, ഇബ്റാഹീം ഹാജി കാവുംപുറം, പി. എ. റസാഖ് വെണ്ടല്ലൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, നൗഷാദലി ചാപ്പനങ്ങാടി, മുഹമ്മദലി ഇരണിയന്‍, മുഹമ്മദ് റാസില്‍ ഒളകര, ഹനീഫ വടക്കന്‍, ഖലീല്‍ മാസ്റ്റര്‍, മബ്റൂക് കറുത്തേടത്ത്, ബഷീര്‍ പത്തിരി, ശരീഫ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി.ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും സൈഫുദ്ധീന്‍ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..