പ്രതീകാത്മക ചിത്രം| Photo: AP
മക്ക: വിസക്കുള്ള അപേക്ഷ നാളെവരെ മാത്രമെ സ്വവീകരിക്കുയുള്ളൂ എന്നാണ് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഹജജ് കര്‍മ്മത്തിനുശേഷമായിരിക്കും പുതിയ ഉംറ സീസണ് ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്, നാളെ അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും. അതിനുശേഷം ഹജജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലായിരിക്കും അധികൃതര്‍.
ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ ഹജജ് കര്മ്മത്തിന് ചില നിബന്ധകള്‍വെച്ചിട്ടുണ്ട്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജിന് അനുമതി നല്‍കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട നിബന്ധന.
കോവിഡ് വ്യാപനത്തിനുമുമ്പ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല. ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന് എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പേടുത്ത പി.സി.ആര് പരിസോദാഫലവും നിര്‍ബന്ധമാണ്.
Content Highlights: saudi arabia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..