പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
ജിദ്ദ: മലയാളികളെ അടക്കം ബാധിക്കുന്ന വിവിധ ജോലികള്‍ മറ്റന്നാള്‍ മുതല്‍ സൗദിയില്‍ സ്വദേശിവത്കരിക്കും. ഇതോടെ നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ഡാറ്റാ എന്‍ട്രി ക്ളര്‍ക്ക് ജോലി അടക്കമാണ് സ്വദേശിവത്കരിക്കുന്നത്.
എട്ട് വിവിധ ജോലികളാണ് ഞായറാഴ്ച മുതല്‍ സ്വദേശിവത്കരിക്കുന്നത്. എട്ട് ജോലികളിലും 100% ശതമാനം സൗദിവത്ക്കരണം കൊണ്ടുവരും. ഈ ജോലികളിലധികവും മലയാളികളടക്കമുള്ള വിദേശികള്‍ നിലവില്‍ തൊഴിലെടുക്കുന്നവയാണ്. തര്‍ജജമ, ഇന്റര്‍പ്രെറ്റര്‍, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോര്‍ കീപര്‍, സെക്രട്ടറി, സെക്രട്ടറി ആന്റ് ഷോര്‍ട്ട് ഹാന്‍ഡ് റൈറ്റര്‍, എക്സിക്യൂട്ടീവ് സെക്രട്ടറി, ഡാറ്റാ എന്‍ട്രി ക്ളര്‍ക്ക് എന്നിവ സ്വദേശിവത്കരിക്കുന്ന തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടും.
അഞ്ച്മാസം മുമ്പ്തന്നെ തൊഴില്‍ മന്ത്രാലയം ഈ ജോലികളത്രയും സ്വദേശിവത്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിലുടെ 20,000 ത്തോളം വിദേശികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.
Content Highlights: saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..