അബ്ഷിറും തവക്കല്‍നായും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം.

ജിദ്ദ: സൗദിയിലെ ഗവണ്‍മെന്റ് സേവനങ്ങളായ അബ്ഷിറും തവക്കല്‍നായും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക്‌ മാറാന്‍ നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ട്. സ്വദേശികള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും മുഴുവന്‍ ഗവണ്‍മെന്റ് സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുകയാണ് ലക്ഷ്യം. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറേബ്യ വാര്‍ത്താ ചാനലാണ് ഇതുസംബന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം സ്വദേശികള്‍ക്കും വിദേശ തൊഴിലാളികള്‍ക്കും മുഴുവന്‍ ഗവണ്‍മെന്റ് സേവനങ്ങളും ലഭ്യമാകുംവിധം അബ്ഷിറും തവക്കല്‍നായും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറും. ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്കാവുന്നതോടെ ഉപയോക്താക്കാള്‍ക്ക് നിലവിലുള്ളതിനെക്കാള്‍ പ്രയോജനം ലഭിക്കും. നേരത്തെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ആപ്പുകള്‍ സ്വിഹതിയിലേക്ക് ലയിപ്പിച്ച മാതൃകയിലായിരിക്കും അബ്ഷിറും തവക്കല്‍നായും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുക.

ആഭ്യന്തര മന്ത്രാലയം, അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് ആപ്പുകളെ ലയിപ്പിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented