-
ജിദ്ദ: തിങ്കളാഴ്ച മുതല്‍ ആരംഭിച്ച അഞ്ചാം ശീത തരംഗത്തിന്റെ ആഘാതം ബുധനാഴ്ച വരെ തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.
ഈ കാലയളവില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും വടക്കന്‍ മേഖലകളിലും ഹായില്‍ മേഖലയിലും ഇത് അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
50 ദിവസത്തിലേറെയായി തുടരുന്ന ശൈത്യകാലം മാര്‍ച്ച് 20ന് ജ്യോതിശാസ്ത്രപരമായി അവസാനിക്കുമെന്ന് 'റോത്താന ഖലീജിയ' ടെലിവിഷനിലെ 'യാഹാല' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ അല്‍-ഖഹ്താനി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശീത തരംഗങ്ങള്‍ ജോര്‍ദാന്‍, സിറിയ, ലെബനന്‍, തുര്‍ക്കി തുടങ്ങിയ വടക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് തണുത്ത വായുവിന്റെയും മഞ്ഞുവീഴ്ചയുടെയും രൂപത്തില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താപനിലയില്‍ പ്രകടമായ ഇടിവും ശക്തമായ തണുത്ത തിരമാലകള്‍പോലെയുള്ള കാറ്റും ആ രാജ്യങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇതുമായി സൗദിയിലെ കാലാവസ്ഥയെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..