ജബല്‍ അല്‍-ലൗസിലെ അതിശയിപ്പിക്കുന്ന മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങള്‍ വൈറലായി


-

റിയാദ്: സൗദിയിലെ തബൂക്ക് മേഖലയിലും തൊടടുത്ത ജബല്‍ അല്‍-ലൗസിലും കനത്ത മഴയും മഞ്ഞു വീഴ്ചയും. മേഖല മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന വിഡിയോയും ഫോട്ടോയും പലരും സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചു.

ഇത്സംബന്ധമായ ചിത്രങ്ങള്‍ സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ 'അല്‍-ഇഖ്ബാരിയ'' ചാനല്‍ പുറത്ത് വിട്ടു. സൗദിയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ജബല്‍ അല്‍-ലൗസിലെ മഞ്ഞ് മൂടിയ രംഗങ്ങള്‍ അടങ്ങിയ ഫോട്ടോകള്‍ തദ്ദേശവാസികള്‍ ആഘോഷപൂര്‍വ്വമാണ് പങ്കുവെച്ചത്.

സൗദിയിലെ അസീര്‍, ജിസാന്‍, മദീന, ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ് മേഖലകളിലും തബൂക്ക് മേഖലയിലും കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അല്ലോസ് മലനിര, അല്‍ഖാന്‍ മലനിര, അല്‍സൈത, എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച പ്രവചിപ്പിരുന്നു. മഞ്ഞുവീഴ്ച കാണുവാനായി ഉത്തര തബൂക്കിലെ അല്‍ഖാന്‍ ഗ്രാം, അല്‍ദഹ്ര് ഏരിയ എന്നിവടങ്ങളില്‍ നിരവധി പേര്‍ എത്തിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented