സൗദിയില്‍ കോവിഡ് നിയന്ത്രണം ശക്തമാക്കി; മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം


ജാഫറലി പാലക്കോട്

പ്രതീകാത്മകചിത്രം: Photo: AP

ജിദ്ദ: കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സൗദി അറേബ്യ വീണ്ടും നിയന്ത്രണം ശക്തമാക്കി. കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നേരത്തെ നല്‍കിയിരുന്ന ഇളവുകള്‍ റദ്ദാക്കി വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാനുമുള്ള തീരുമാനം.

ഡിസംബര്‍ 30 രാവിലെ 7 മണി മുതല്‍ എല്ലാ സ്ഥലങ്ങളിലും മാസ്‌ക്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. അടച്ചിട്ട സ്ഥലങ്ങളിലായാലും തുറന്ന സ്ഥലങ്ങളിലായാലും നിബന്ധന ബാധകമാണ്.

രണ്ടാഴ്ചക്കുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയിലധികമായിട്ടുണ്ട്. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളും വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കോവിഡ് ബാധിച്ച് സൗദിയില്‍ ബുധനാഴ്ച ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. 744 പുതിയ അണുബാധകളും റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ 187, മക്കയില്‍ 155, ജിദ്ദയില്‍ 149, ഹഫൂഫില്‍ 32, മദീനയില്‍ 22, അല്‍-മുബാറസില്‍ 22, അല്‍-ഖോബാറില്‍ 18, അറാറില്‍ 16, ദമാമില്‍ 14 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

231 രോഗികള്‍ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതോടെ സൗദിയില്‍ കോവിഡില്‍നിന്നും മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 5,41,388 ആയി ഉയര്‍ന്നു. ഇതുവരെ 8,874 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 50.1 ദശലക്ഷത്തിലധികം ഡോസ് വാക്സിന്‍ സൗദിയിലൊട്ടാതെ നല്‍കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented