പ്രതീകാത്മക ചിത്രം
റിയാദ്: ഹൂത്തികളുടെ ആക്രമണം സംഘര്‍ഷത്തിനും യമന്‍ ജനതയുടെ ദുരിതം നീളുവാനും മാത്രമേ ഉപകരിക്കൂവെന്ന് റിയാദിലെ യുഎസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയില്‍ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യുഎസ് എംബസിയുടെ പ്രസ്താവന.
തെക്കന്‍ സൗദി നഗരമായ ജിസാനില്‍ ആക്രമണം നടത്തുകയും ഒരു സൗദി പൗരനും ഒരു യമന്‍ പ്രവാസിയും കൊല്ലപ്പെടുകയും ചെയ്ത ഹൂത്തി മലീഷ്യകളുടെ ഭീകരമായ ആക്രമണത്തെ എംബസി ശക്തമായി അപലപിച്ചു. സൈനിക പ്രൊജക്ടൈല്‍ പതിച്ച് രണ്ട് പേര്‍ മരിക്കുകവും 6 സൗദികളും ഒരു ബംഗ്ളാദേശുകാരനും ഉള്‍പ്പെടെ 7 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമേരിക്കന്‍ എംബസി മരണമടഞ്ഞവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി.
ഹൂത്തികളുടെ ആക്രമണം സംഘര്‍ഷം ദീര്‍ഘിപ്പിക്കുകയും യമന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് എംബസി പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യക്കെതിരായ നീതീകരിക്കാനാവാത്ത ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സംഘര്‍ഷം അവസാനിപ്പിക്കാനും യമന്‍ ജനതയ്ക്ക് സമാധാനവും സുരക്ഷയും ഉറപ്പാക്കാനും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന ശ്രമങ്ങളുമായി സഹകരിക്കുവാനും ഹൂത്തികളോട് എംബസി ആവശ്യപ്പെട്ടു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..