ഹജജ്, ഉംറ സേവനങ്ങളില്‍ പൊതു-സ്വകാര്യ മേഖലകളുടെ സംഭാവന മികച്ചത്


മക്ക: ഹജജ്, ഉംറ സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിലും തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തതിലും പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ ഹജജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പ്രശംസിച്ചു.

മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് ഫലപ്രദമായ രീതിയില്‍ സേവനം നല്‍കാനുള്ള തന്റെ താല്‍പര്യം ഹജജ്, ഉംറ മേഖലയിലെ നിക്ഷേപകരുമായും വ്യവസായികളുമായും നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉംറയുടെയും ഹജജിന്റെയും പ്രവര്‍ത്തനങ്ങളെ ആശ്രയിക്കുന്ന മക്കയിലെയും മദീനയിലെയും സ്വകാര്യ മേഖല, കൊറോണ മഹാമാരിയുടെ സമയത്ത് വളരെയധികം കഷ്ടപ്പെട്ടു. ഈ കാലയളവില്‍ സേവന മേഖല ഗണ്യമായി കുറയുകയും അവരുടെ കഴിവുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.

ദൈവസഹായത്താല്‍ ഞങ്ങള്‍ ഈ മഹാമാരിയില്‍ നിന്ന് കരകയറുവാനും ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുവാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുകയുമുള്ള പ്രക്രിയയിലാണെന്നും ഡോ. തൗഫീഖ് അല്‍ റബീഅ കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented