പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസം, തൊഴില്‍ നിയമങ്ങളും, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 15,399 ഓളം പേരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ മൂന്ന് വരെയുള്ള ഒരാഴ്ചകാലം രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്നിടെയാണ് ഇത്രയുംപേരെ അറസ്റ്റ് ചെയ്തതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റസിഡന്‍സി വ്യവസ്ഥകള്‍ ലംഘിച്ച 7,292 പേരും 6,373 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 1,734 തൊഴില്‍ നിയമ ലംഘകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 278 പേരെ അറസ്റ്റ് ചെയ്തു. 42% യെമനികളും 55% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരും, 18 നിയമലംഘകര്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചും പിടിക്കപ്പെട്ടു. താമസ കുടിയേറ്റ നിയമം ലംഘിച്ചവരും, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരുമായവര്ക്ക് യാത്രാ സൗകര്യമൊരുക്കിയവരും അഭയം നല്‍കുകയും ചെയ്ത 17 പേരും അറസ്റ്റിലായിട്ടുണ്ട്.
78,687 പുരുഷന്മാരും 9,342 സ്ത്രീകളുമടക്കം മൊത്തം 88,029 നിയമലംഘകര്‍ നിലവില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. ഇവരില്‍ 72,788 നിയമലംഘകരഉട്ടേ യാത്രാ രേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. 3,746 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു. 10,017 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് സൗകര്യമൊരുക്കുകയോ ഗതാഗതം, അഭയം തുടങ്ങിയ ഏതെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പരമാവധി 1 മില്യണ്‍ റിയാല്‍ പിഴയും ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതോടൊപ്പം ഗതാഗത സൗകര്യമൊരുക്കിയ വാഹനവും താമസ സൗകര്യമൊരുക്കിയ കേന്ദ്രങ്ങളും കണ്ടുകെട്ടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..