പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP
റിയാദ്: സ്വന്തം നേട്ടത്തിനായി തന്റെ സ്പോണ്‍സര്‍ഷിപ്പിനു കീഴിലല്ലാതെ മറ്റ് തൊഴിലുടമകളോടൊപ്പം ജോലിചെയ്യാന്‍ തൊഴിലാളികളെ അനുവദിക്കുന്ന തൊഴിലുടമയ്ക്ക് സൗദി അറേബ്യ കടുത്ത ശിക്ഷ നല്‍കും. പരമാവധി ആറ് മാസം വരെ തടവും ഒരുലക്ഷം റിയാല്‍ പിഴയും ഈടാക്കുമെന്നാണ് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചിരിക്കുന്നത്.
തൊഴിലുടമക്ക് പരമാവധി അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് നിരോധനവും ഏര്‍പ്പെടുത്തുമെന്നും പാസ്പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തൊഴിലുടമ വിദേശിയാണെങ്കില്‍ തൊഴിലുടമയെ നാടുകടത്തും. തൊഴില്‍ നിയമ ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് പിഴ വര്‍ധിപ്പിക്കും. താമസ, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളുടെ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മക്ക, റിയാദ് മേഖലയിലുള്ളവര്‍ 911 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കോ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലൊ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പാസ്പോര്‍ട്ട് വിഭാഗം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സ്പോണ്‍സറുടെ കീഴിലല്ലാതെ സ്വന്തം നേട്ടത്തിനായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പരമാവധി ആറ് മാസം തടവും 50,000 റിയാല്‍ പിഴയും ഈടാക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം വിദേശികളെ ജയില്‍ ശിക്ഷയും പിഴയ്ക്കും ശേഷം നാടുകടത്തും.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..