-
മക്ക: കോവിഡ് വ്യാപനം കാരണം പ്രതിസന്ധിയിലായ ഹജ്, ഉംറ സേവന മേഖലയുടെ പ്രശ്നം പരിഹരിക്കുമെന്ന് ജിദ്ദ ഹജ്, ഉംറ ശാഖ മന്ത്രാലയത്തിന്റെ ആക്ടിംഗ് മേധാവി.
കോവിഡ് പ്രതിസന്ധി പരിഹരിക്കുവാന്‍ സൗദി അറേബ്യ 150 പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയില്‍ ആറ് പദ്ധതികള്‍ ഹജ്, ഉംറ സേവന മേഖലയിലെ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ടതാണ്.
കോവിഡ് മൂലം പ്രതിസന്ധിയിലാക്കിയ ഹജ് ഉംറ സേവന സ്ഥാപനങ്ങള്‍ക്ക് ലെസന്‍സ് ഫീ കുറച്ചുനല്‍കി. വേതന വിതരണത്തിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. തീര്‍ത്ഥാടകര്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക് ഇഅ്തമര്‍നാ ആപ്പ് വഴി ഉംറ പെര്‍മിറ്റ് ഇഷ്യു ചെയ്യാന്‍ അനുവാദം നല്‍കി. ഇതൊക്കെ തീര്‍ഥാടക സേവന മേഖലയെ സഹായിക്കുവാന്‍ ഉപകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പുണ്യ നഗരിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാണ് ഹജ്, ഉംറ മന്ത്രാലയം പരിശ്രമിക്കുന്നത്.
മക്ക ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പശാലക്ക് ശേഷം നടത്തിയ പ്രസ്താവനയില്‍ ജിദ്ദ ഹജ്, ഉംറ ശാഖ മന്ത്രാലയത്തിന്റെ ആക്ടിംഗ് മേധാവിയും തീര്‍ഥാടക സേവന വിഭാഗം അണ്ടര്‍ സെക്രട്ടറിയുമായ എന്‍ജിനീയര്‍ ഹിശാം ബിന്‍ അബ്ദുല്‍ മുന്‍ഇം അല്‍സഈദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഹജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍, മക്ക-മദീന ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ഹജ്-ഉംറ ദേശീയ കമ്മിറ്റി അംഗങ്ങള്‍, ഹോട്ടല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് ശില്‍പശാലയില്‍ സംബന്ധിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..