കോവിഡ് വ്യാപനത്തിന് മുമ്പ് അനുവദിച്ച ക്വാട്ട അനുസരിച്ച് ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കും


ജാഫറലി പാലക്കോട്

-

ജിദ്ദ: കോവിഡിന് മുമ്പ് അനുവദിച്ചിരുന്ന ക്വാട്ടപ്രകാരമുള്ള തീര്‍ത്ഥാടകരെ സൗദി അറേബ്യ സ്വീകരിക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ഒരു അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓരോ രാജ്യങ്ങള്‍ക്കും അനുവദിച്ച ക്വാട്ട പ്രകാരമുള്ള മുഴുവന്‍ തീര്‍ത്ഥാടകരെയും സൗദി ഹജജ് ഉംറ മന്ത്രാലയം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ വൈറസ് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വിവിധ മുസ്ലിം രാജ്യങ്ങളുമായി അംഗീകരിച്ച ക്വാട്ടപ്രകാരമുള്ള മുഴുവന്‍ ഉംറ തീര്‍ഥാടകരെയും സ്വീകരിക്കാനുള്ള സന്നദ്ധത സൗദി ഹജജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചതായാണ് റിപ്പോട്ട്.

പുതിയ ഉംറ സീസണിന്റെ തുടക്കത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ഥാടകരെ സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടുകളൊന്നും മന്ത്രാലയം നേരിട്ടിട്ടില്ലെന്നും ഹജജ്, ഉംറ ഉപമന്ത്രി ഡോ. അമര്‍ അല്‍മദ്ദ പറഞ്ഞു.

'ഓരോ മുസ്ലിം രാഷ്ട്രങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ക്വാട്ടയ്ക്ക് അനുസൃതമായുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണം, ഒരു സാധാരണ സാഹചര്യത്തിലെന്ന പോലെ കൈകാര്യം ചെയ്യാന്‍ മന്ത്രാലയം തയ്യാറാണ്'' ഡോ: അമര്‍ അല്‍മദ്ദ അറിയിച്ചു.

ഹജജ്, ഉംറ തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുന്നതിനായി എല്ലാ സേവനങ്ങളും ഉള്‍കൊള്ളിച്ച് ഷഹീര്‍ ആപ്ളിക്കേഷനും, ഇഅ്തമര്‍ന ആപ്ളിക്കേഷനും പ്രവര്‍ത്തിക്കുന്നുവെന്നും അല്‍മദ്ദ വിശദീകരിച്ചു.

തീര്‍ത്ഥാടകരുടെ ഐഡി കാര്‍ഡുകള്‍, ആരോഗ്യം, മറ്റ് സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ അടങ്ങിയിരിക്കുന്നതിനാല്‍ കഴിഞ്ഞ ഹജ് സീസണില്‍ ഷഹീര്‍ ആപ്പ് മികച്ച വിജയമായിരുന്നു.

യാത്രയിലുടനീളം തീര്‍ത്ഥാടകന് ആവശ്യമായ ഭക്ഷണമടക്കമുള്ള എല്ലാ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഹജജ്, ഉംറ ഉപമന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented