ഫോക്കസ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗദി റീജിയണൽ മീറ്റ്
ജിദ്ദ: യുവജന സംഘടനയായ ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത മെമ്പര്‍ഷിപ്പ് ക്യാമ്പൈന് തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി 'ടുഗെതര്‍, ബിയോണ്ട് ബൗണ്ടറീസ്' എന്ന തീമില്‍ വിവിധ രാജ്യങ്ങളില്‍ ഫോക്കസ് റീജണല്‍ മീറ്റുകള്‍ സംഘടിപ്പിച്ചു.
യുവാക്കളുടെ കര്‍മ്മശേഷി ക്രിയാത്മകമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ 2005 ല്‍ ഖത്തറില്‍ രൂപീകൃതമായ യുവജന സംഘമാണ് ഫോക്കസ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ജിസിസിയിലും ഇന്ത്യയിലുമടക്കം വിവിധ രാജ്യങ്ങളില്‍ ഫോക്കസ് സജീവമായി പ്രവര്‍ത്തിക്കുന്നു. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുകളും മുഖമുദ്രയാക്കി ഫോക്കസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളില്‍ ഫോക്കസ് മീറ്റുകള്‍ നടന്നത്.
സൗദിയില്‍ നടന്ന റീജിയണല്‍ മീറ്റില്‍ വാഗ്മിയും പണ്ഡിതനുമായ ജാബിര്‍ അമാനി മുഖ്യാതിഥിയായിരുന്നു. അന്ധതബാധിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സമൂഹത്തിന് ദര്‍ശനാത്മകമായ നേതൃത്വം നല്‍കുക എന്ന വളരെ ഗൗരവകരമായ ദൗത്യമാണ് ഫോക്കസ് ഇന്റര്നാഷണിലിന് നിര്‍വ്വഹിക്കാനുള്ളതെന്നും സഹജീവികളെ പരിഗണിച്ചും ബഹുമാനിച്ചുമാണ് ദൗത്യവീഥിയില് ഫോക്കസ് മുന്നോട്ട് ചലിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഫോക്കസ് സൗദി റീജിയണല്‍ സി.ഇ.ഒയും ഗ്ലോബല്‍ മെമ്പര്‍ഷിപ് കാമ്പയിന് കണ്‍വീനറുമായ ഷബീര്‍ വെള്ളാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ ചീഫ് അഡ്മിന് ഓഫീസര്‍ മുനീര്‍ അഹമ്മദ് ഗ്ലോബല്‍ വിഷന്‍ അവതരിപ്പിച്ചു. ഫോക്കസ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍, സി.ഒ.ഒ. ഹര്‍ഷിദ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. സൗദി റീജിയണ്‍ ഡെപ്യൂട്ടി സി. ഇ. ഒ. നസീം സബാഹ് പരിപാടി നിയന്ത്രിച്ചു. ജരീര്‍ വേങ്ങര സ്വാഗതവും, ഗഫൂര്‍ ഇ.എ. നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..