പ്രതീകാത്മക ചിത്രം
മക്ക: അനുമതി രേഖയില്ലാത്തവര്‍ മക്കയിലെ വിശുദ്ധ ഹറമിലും പരിസരങ്ങളിലും ഹജജിന്റെ പുണ്യകര്‍മ്മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫാത്ത് എന്നിവിടങ്ങളിലും പ്രവേശിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു, തിങ്കളാഴ്ച മുതല്‍ ജൂലായ് 23 വരെയാണ് വിലക്കുള്ളത്. അനധികൃതമായി മക്ക അടക്കമുള്ള ഹജജ് കര്‍മ്മം നടക്കുന്ന പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാക്കും.
കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ലംഘിക്കുന്നവര്‍ക്കുള്ള വ്യവസ്ഥകളും പിഴകളും അടിസ്ഥാനമാക്കിയാണ് ശിക്ഷ നല്‍കുക. ഈ വര്‍ഷത്തെ ഹജജ് സീസണില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നത് തടയുവാന്‍ അംഗീകരിച്ച പ്രോട്ടോക്കോളുകള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഹജജ് തീര്‍ത്ഥാടന കാലയളവിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം എല്ലാ സൗദി പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു. അതേസമയം ഹറം പള്ളിയിലേക്കും ഹജജ് കര്‍മ്മം നടക്കുന്ന മറ്റ് പുണ്യ സ്ഥലങ്ങളിലേക്കുമുള്ള എല്ലാ റോഡുകളിലും ഇടനാഴികളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനക്കായുണ്ടാകുമെന്നും നിയമംലംഘിച്ച് എത്തുന്നവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുമെന്നും പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..