മക്കയിലും മദീനയിലുമുള്ള എല്ലാ ജോലിക്കാരും പ്രതിരോധ കുത്തിവെപ്പ് നടത്തണം


ജാഫറലി പാലക്കോട്

കടകളില്‍ ജോലി ചെയ്യുന്നവരും കുത്തിവെപ്പെടുക്കണം.

പ്രതീകാത്മക ചിത്രം

മക്ക: റമദാന്‍ ഒന്നുമുതല്‍ മക്കയിലും മദീനയിലുമുള്ള ഹജജ് ഉംറ തീര്‍ത്ഥാടകരുമായി ബന്ധപ്പെടുന്ന എല്ലാ ജോലിക്കാരും പ്രത്യേകിച്ച്, കടകളിലെ തൊഴിലാളികളടക്കം നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്ന് മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു.

മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം ഹജജ്, ഉംറ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മക്കയിലെയും മദീനയിലെയും തൊഴിലാളികള്‍ക്കും കടകളിലെ ജോലിക്കാര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവിറക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ലക്ഷ്യമിട്ടുള്ള തീരുമാനം അടുത്ത റമദാന്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.

മക്ക, മദീന നഗരങ്ങളിലെത്തുന്ന ഹജജ് ഉംറ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നവരും കടകളിലെ തൊഴിലാളികളും മറ്റ് സേവന ദാതാക്കളും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുകയും തൊഴിലാളികളെ ആഴ്ചതോറും കൊറോണ പരിശോധക്ക് വിധേയമാക്കുകയും വേണം.

മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ റെസ്റ്റോറന്റുകള്‍, ഫുഡ് ഷോപ്പുകള്‍, പുരുഷന്മാരുടെ ബാര്‍ബര്‍ഷോപ്പുകള്‍, വനിതാ ബ്യൂട്ടി സലൂണുകള്‍, ജിമ്മുകള്‍, കായിക കേന്ദ്രങ്ങള്‍, എന്നിവിടങ്ങളിലെ തൊഴിലാളികളും കുത്തിവെപ്പ് എടുത്തിരിക്കണം. വിവിധ പൊതുഗതാഗത മേഖലയില്‍ ജോലിചെയ്യുന്നവരും വിനോദസഞ്ചാര, പാര്‍പ്പിട സൗകര്യങ്ങളിലെ തൊഴിലാളികളും കുത്തിവെപ്പെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented