70 വയസ്സിനു മുകളില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകര്‍ വാക്സിനെടുത്താലും ഉംറ അനുമതി നല്‍കില്ല


പ്രതീകാത്മക ചിത്രം

റിയാദ്: കൊറോണക്കെതിരെയുള്ള വാക്സിനെടുത്തവരായാലും, 70 വയസ്സിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കില്ലെന്ന് ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പൗരന്മാരും പ്രവാസികളും 18 നും 70 നും ഇടയില്‍ പ്രായമുള്ളവരാണെങ്കില്‍ ഉംറ പെര്‍മിറ്റിന് അപേക്ഷിക്കാം. കുട്ടികളെ കൂട്ടാളികളായി ചേര്‍ക്കാനും അനുവാദമില്ല. അതേസമയം പെര്‍മിറ്റ് ഉടമയ്ക്ക് അവരുടെ അമ്മയെ ഒരു കൂട്ടാളിയായി ചേര്‍ക്കാന്‍ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് കുത്തിവയ്പ്പ് നടത്തുന്നത് ഉംറ പെര്‍മിറ്റ് നേടുന്നതിന് ഒരു മുന്‍വ്യവസ്ഥയല്ലെന്ന് മന്ത്രാലയം വെളിപ്പെടുത്തി. 'തവക്കല്‍ന ആപ്പി'ലൂടെ കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യനില തെളിയിക്കുന്നതിന് പുറമെ മന്ത്രാലയത്തിന്റെ 'ഇതമര്‍ന ആപ്പ്' വഴി പെര്‍മിറ്റിനായി അപേക്ഷിക്കുകയാണ് വേണ്ടതെന്നും ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജും ഉംറയും നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊറോണ വൈറസിനെതിരെയുള്ള വാക്സിനേഷന്‍ എടുക്കാന്‍ ആരോഗ്യ മന്ത്രാലയം മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉംറ നിര്‍വഹിക്കുന്നവര്‍ കൊറോണ വൈറസ് വാക്സിനേഷന്‍ എടുക്കണമെന്നത് ഇപ്പോഴും പഠനത്തിലാണെന്ന് ആരോഗ്യ സഹമന്ത്രിയും മന്ത്രാലയ വക്താവുമായ ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി ഞായറാഴ് പറഞ്ഞിരുന്നു. ഈ വര്‍ഷം ഹജജ് നിര്‍വ്വഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊറോണ വൈറസിനെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധമാണെന്ന് മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ജാഫറലി പാലക്കോട്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented