
റിയാദ്: കേരളത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച മുന്‍ കേളി അംഗങ്ങളെ അനുമോദിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വേണ്ടി മത്സരിച്ച ഒന്‍പത് മുന്‍ കേളി അംഗങ്ങളില്‍ അഞ്ചു പേരാണ് വിജയം കൈവരിച്ചത്.
കേളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ മുഖ്യ രക്ഷാധികാരിയുമായി പ്രവര്‍ത്തിച്ച പി. വത്സന്- മൊകേരി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ്, കേളി രക്ഷാധികാരി സമിതി മുന്‍ അംഗവും, കേളി കേന്ദ്ര കമ്മിറ്റി മുന്‍ ജോ:സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ച എ. ദസ്തക്കീര്‍- കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് ചാത്തന്നൂര്‍ വടക്ക് ഡിവിഷന്, കേളി ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായും കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ: കണ്‍വീനറായും പ്രവര്‍ത്തിച്ച രാജു നീലകണ്ഠന്- കൊല്ലം കോര്പ്പറേഷന് മീനത്തുചേരി ഡിവിഷന്, അല്‍ ഖര്‍ജ് ഏരിയയിലെ സിറ്റി യൂണിറ്റ് അംഗമായിരുന്ന എ.സി.അബ്ദുറഹ്മാന്- മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ്, കേളി കുടുംബവേദി അല്‍ഖര്‍ജ് മേഖലയിലെ അംഗമായിരുന്ന സാജിദ ടീച്ചര്‍ - എറണാകുളം ജില്ലയിലെ പായിപ്ര പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡ് എന്നിവരാണ് വിജയിച്ചത്.
ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളെയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും കൂട്ടുപിടിച്ച് കേരളത്തിലെ പ്രതിപക്ഷം നടത്തിയ നുണപ്രചാരണങ്ങളെയും ദുഷ്പ്രചാരണങ്ങളെയും മറികടന്നാണ് ഇടതുപക്ഷം കേരളത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയതെന്ന് കേളി സെക്രട്ടറിയറ്റ് ഇറക്കിയ അഭിനന്ദനക്കുറിപ്പില്‍ പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..