
ആക്രമണത്തിനിരയായ കപ്പൽ
ജിദ്ദ: ജിദ്ദ തുറമുഖത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ധന കപ്പലിനു നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് സൗദി ഊര്‍ജ മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക സമയം ഏകദേശം 00:40 നായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനു നേരെ ആക്രമണമുണ്ടായത്.
ഇന്ധന ലോഡ് ഇറക്കുന്നതിന് കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ബോട്ടില്‍നിന്നും ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നേരിയ തോതില്‍ അഗ്നിബാധയുണ്ടായി. ഉടന്‍തന്നെ അഗ്നിശമന, സുരക്ഷാ വിഭാഗം തീയണച്ചതായി മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെ സൗദി ഊര്‍ജജ മന്ത്രാലയം അപലപിച്ചു.
സിംഗപ്പൂര്‍ പതാകയുള്ള ബിഡബ്ളിയു റൈന്‍ കപ്പലിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വക്താവ് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
അതേസമയം ഇന്ധന ലോഡ് ഇറക്കുന്ന സാങ്കേതിക സംവിധാനത്തിനെയോ ഇന്ധന വിതരണത്തെയോ ആക്രമണം ബാധിച്ചിട്ടില്ല. നേരത്തെയും സൗദിയില്‍ എണ്ണയുമായി ബന്ധപ്പെട കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. ശുഖൈഖ് തുറമുഖത്തുവെച്ച് ഒരു കപ്പലിനു നേരെയും ജിദ്ദയിലെ ഇന്ധന വിതരണ കേന്ദ്രത്തിനും നേരെയും ജിസാനിലെ ഇന്ധന വിതരണ കേന്ദ്രത്തിനു കീഴിലെ ഫ്ളോട്ടിംഗ് പ്ളാറ്റ്ഫോമിനു നേരെയുമായിരുന്നു നേരത്തെ ആക്രമണങ്ങളുണ്ടായിട്ടുള്ളത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..