
ആയിഷ നെഷ്വത്തിനുളള എറണാകുളം ജില്ലാ ദമ്മാം കെഎംസിസി യുടെ ഉപഹാരം സാഹിദാബി മുഹമ്മദലി സമ്മാനിക്കുന്നു
അല്‍കോബാര്‍: ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ മൈക്രോബയോളജിയില്‍ സ്കൂള്‍ ടോപ്പറായി ഉന്നത വിജയം കരസ്ഥമാക്കുകയും കാലിഗ്രാഫിയിലും പെന്‍സില്‍ സ്റ്റെന്‍സില്‍ ആര്‍ട്ടിലും മികവ് തെളിയിക്കുകയും ചെയ്ത ആയിഷ നെഷ് വത്തിനെ ദമാം എറണാകുളം ജില്ലാ കെഎംസിസി ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സാഹിദാബി മുഹമ്മദലി സമ്മാനിച്ചു.
ജില്ലാ കെഎംസിസി ചെയര്മാന് മുഹമ്മദലി ഓടക്കാലി, പ്രസിഡണ്ട് മുസ്തഫ കമാല്‍ കോതമംഗലം, ആക്ടിംഗ് ജനറല്‍ സെക്രട്ടറി സാദിഖ് കാദര്‍ കുട്ടമശ്ശേരി, അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, പ്രവര്‍ത്തക സമിതി അംഗങ്ങളായ സൈനുദ്ദീന്‍ ചേലക്കുളം, അഡ്വക്കേറ്റ് നിജാസ് സൈനുദ്ദീന്‍ കൊച്ചി, സനൂപ് സുബൈര്‍ മട്ടാഞ്ചേരി, നൂറാ സനൂപ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
എറണാകുളം സ്വദേശിയ മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് മുഹമ്മദ് സുനിലിന്റെയും ഷെഫീദയുടെയും മകളായ ആയിഷ നെഷ് വത്ത് ജനിച്ചതും വളര്‍ന്നതും ദമ്മാമിലാണ്. സഹോദരി ഫാത്തിമ കൊച്ചി നുവാല്‍സില്‍ നിയമപഠന വിദ്യാര്‍ഥിനിയാണ്.
സൗദിയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി ജനതയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും പെന്‍സില്‍ കൊണ്ടു തീര്‍ത്ത കാലിഗ്രാഫി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ വിവിധ അദ്ധ്യായങ്ങള്‍ വളരെ കുറഞ്ഞ സമയം കൊണ്ട് കാലിഗ്രാഫിയില്‍ തീര്‍ത്തും ആയിഷ നെഷ് വത്ത് ശ്രദ്ധ നേടി.
ലോക്ഡൗണ്‍ കാലത്ത് നിരവധി സൃഷ്ടികള്‍ അറബി കാലിഗ്രാഫിയില്‍ തീര്‍ത്ത ആയിഷ വിമാനയാത്ര സംവിധാനം പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ മെഡിസിന് ഉപരിപഠനത്തിനായി അസര്ബൈജാന് ആരോഗ്യ സര്‍വകലാശാലയിലേക്ക് യാത്ര തിരിക്കുമയാണ്.
പഠനത്തിലും പഠനേതര പ്രവര്‍ത്തനങ്ങളിലും മാതാപിതാക്കളും അധ്യാപകരും സഹപാഠികളും മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും തനിക്ക് ലഭിക്കുന്ന അനുമോദനങ്ങള്‍ ക്ക് ഏറെ നന്ദിയുണ്ടെന്നും ആയിഷ നെഷു വത്ത് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..