-
റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഏതാനും വകുപ്പുകളെ മന്ത്രാലയത്തിന് കീഴില്‍ കൊണ്ടുവരികയും പുതിയ മന്ത്രിമാരെ നിയമിക്കുകയും ചെയ്തു. യമാമ പാലസില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്.
കൈകൊണ്ട പ്രധാനപ്പെട്ട തീരുമാനങ്ങള്‍:
1. 'സ്പോര്‍ട്സ് ജനറല്‍ അതോറിറ്റി''യെ സ്പോര്‍ട്സ് മന്ത്രാലയമാക്കി അപ്ഗ്രേഡ് ചെയ്തു. നേരത്തെ സ്പോര്‍ട്ട്സ് അതോറിറ്റി ചെയര്‍മാനായിരുന്ന പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കിയെ സ്പോര്‍ട്സ് വകുപ്പ് മന്ത്രിയാക്കി നിയമിക്കുകയും ചെയ്തു.
2. തൊഴില്‍ മന്ത്രാലയത്തിന്റെ പേരില്‍ മാറ്റം വരുത്തി. 'സിവില്‍ സര്‍വീസ്'' മന്ത്രാലയത്തെ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തില്‍ ഉള്‍പ്പെടുത്തുകയും 'മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയം' എന്ന പേരില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പേര് മാറ്റുകയും ചെയ്തു.
3. ജനറല്‍ അതോറിറ്റി ഓഫ് ഇന്‍വെസ്റ്റ്മെന്റ് 'സൗദി ഇന്‍വെസ്റ്റ്മെന്റ് മന്ത്രാലയം'' എന്നപേരില്‍ സ്വതന്ത്രമായി മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവന്നു. മന്ത്രിയായി എന്‍ജിനീയര്‍ ഖാലിദ് ഫാലിഹിനെ നിയമിച്ചു.
4. വാണിജ്യ നിക്ഷേപ മന്ത്രാലയമെന്നത് 'വാണിജ്യ മന്ത്രാലയം'' എന്നാക്കി മാറ്റി. നിക്ഷേപ വകുപ്പ് സ്വതന്ത്രമായ മന്ത്രാലയത്തിന് കീഴിലാണിപ്പോഴുള്ളത്.
5. നാഷണല്‍ ഹെറിറ്റേജ് ആന്റ് ടൂറിസം ജനറല്‍ അതോറിറ്റിയെ 'ടുറിസം മന്ത്രാലയ''മാക്കി അപ്ഗ്രേഡ് ചെയ്യുകയും അഹ്മദ് ഖത്തീബിനെ ടുറിസം മന്ത്രിയാക്കി നിയമിക്കുകയും ചെയ്തു.
6. കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രിയായി ഡോക്ടര്‍ മുനീര്‍ മഹമൂദ് ദസൂഖിയെ നിയമിച്ചു.
7. മീഡിയ വിഭാഗം മന്ത്രി തുര്‍ക്കി സുബ്ബാനയെ മാറ്റുകയും വ്യവസായ മന്ത്രി ഡോക്റ്റര്‍ മാജിദ് അബ്ദുല്ലയ്ക്ക് മീഡിയ വിഭാഗം ചുമതല നല്‍കുകയും ചെയ്തു
Content highlight: Saudi announces cabinet reshuffle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..