പ്രതിവര്‍ഷം സൗദി ജനസംഖ്യ വളരുന്നത് 9.3% എന്നതോതില്‍


ജാഫറലി പാലക്കോട്

.

റിയാദ്: 2021 ല്‍ സൗദി അറേബ്യയിലെ ജനസംഖ്യ 34 ദശലക്ഷമായിരുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ (2012-2021) സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയില്‍ 16.8 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. അതേസമയം വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച നിരക്ക് 9.3 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ ജനസംഖ്യയുടെ നാലിലൊന്ന് 15 വയസ്സിന് താഴെയുള്ളവരാണ്. ജനസംഖ്യാ പിരമിഡിന്റെ അടിത്തറ യുവതലമുറയാണ് വഹിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്.

സൗദിയിലെ മൊത്തം ജനസംഖ്യ 2021 ല്‍ 34,110,821 ആണെങ്കില്‍ 2012 ല്‍ ഇത് 29,195,895 ആയിരുന്നു. 2021 ല്‍ സൗദിയിലെ സൗദി പൗരന്‍മാരുടെ ജനസംഖ്യ 19,363,656 ഉം സൗദി ഇതര ജനസംഖ്യ 14,747,165 ഉം ആണ്. 15 വയസ്സിന് താഴെയുള്ളവര്‍ 24.5 ശതമാനം, 5 വയസ്സില്‍ താഴെയുള്ളവര്‍ 7.9 ശതമാനം, 15 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍ 72 ശതമാനം എന്നിങ്ങനെയാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Content Highlights: Saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented