സൗദിയില്‍ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ


Photo: Pravasi mail

വിദേശ തൊഴിലാളിയുടെ, ഒരു വര്‍ഷവും അതില്‍ കുറവും കാലാവധിയുള്ള തിരിച്ചറിയല്‍ രേഖയായ ഇഖാമ നഷ്ടപ്പെട്ടാല്‍ ബദല്‍ ഇഖാമക്ക് 500 റിയാല്‍ ഫീസ് അടക്കേണ്ടതുണ്ടെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. സദ്ദാദ് വഴി ഫീസടക്കാവുന്നതാണ്. ഇഖാമ നഷ്ടപ്പെട്ട വിവരം പാസ്പോര്‍ട്ട് വിഭാഗത്തെ അറിയിക്കുകയോ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയോ ചെയ്യേണ്ടതാണ്. നഷ്ടപ്പെടാനുള്ള സാഹചര്യവും സ്ഥലവും അറിയിക്കണം. പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് മേധാവിക്ക് തൊഴിലുടമ എഴുതി തയ്യാറാക്കി വിവരം നല്‍കണം. തൊഴിലാളിയുടെ കാലാവധിയുള്ള പാസ്പോര്‍ട്ടും സമര്‍പ്പിക്കണം. സാധ്യമെങ്കില്‍ നഷ്ടപ്പെട്ട ഇഖാമയുടെ കോപ്പി ഹാജരാക്കണം. ഇഖാമ നഷ്ടപ്പെട്ട വിവരം പ്രത്യേക ഫോറത്തിലാണ് അറിയിക്കേണ്ടത്. പകരം ഇഖാമക്കുള്ള ഫോറം പൂരിപ്പിക്കുമ്പോള്‍ കൃത്യമായി പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കണം. ഫോറത്തില്‍ തൊഴിലുടമയുടെ ഒപ്പും സീലും പതിച്ച് പുതിയ രണ്ടു കളര്‍ ഫോട്ടോകളും സമര്‍പ്പിക്കണം. തൊഴിലാളിയുടെ വിരലടയാളവും കണ്ണടയാളവും നല്‍കുകയും വേണം.

Content Highlights: Saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented