അനധികൃത താമസക്കാരുടെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സൗദി അറേബ്യ അനുവദിക്കുന്നു


ജാഫറലി പാലക്കോട്

.

ജിദ്ദ: കാലാവധി കഴിഞ്ഞ രേഖയുമായി അനധികൃതമായി താമസക്കുന്നവരുടെ കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തേക്ക് സ്‌കൂളില്‍ ചേര്‍ക്കാന്‍ അനുവദിക്കുമെന്ന് സൗദി അറേബ്യന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഔദ്യോഗിക റസിഡന്‍സി സ്റ്റാറ്റസുകളില്ലാതെ രാജ്യത്ത് താമസിക്കുന്ന രക്ഷിതാക്കള്‍ക്ക് സ്‌കൂളുകള്‍ പ്രവേശന ഫോമുകള്‍ നല്‍കുകയും അവര്‍ താമസിക്കുന്ന മേഖലയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓഫീസുകളുമായി ബന്ധപ്പെടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം.

വിദ്യാഭ്യാസ മന്ത്രാലയ ഓഫീസ് അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍, എന്റോള്‍മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പ്രവേശന ഫോമുകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കണം. ഓരോ വിദ്യാഭ്യാസ ജില്ലയിലും എന്റോള്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് സഹിതം മൂല്യനിര്‍ണ്ണയത്തിന്റെയും പ്രവേശനത്തിന്റെയും പൊതുവിവരം സമര്‍പ്പിക്കാന്‍ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശരിയായ രേഖകള്‍ ഇല്ലാത്തവര്‍ക്കും സൗദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കും ഒരു വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന്, മാതാപിതാക്കള്‍ കുട്ടിയുടെ ഔദ്യോഗിക രേഖകള്‍, മാതാപിതാക്കളുടെ രേഖകള്‍ (പാസ്പോര്‍ട്ട്, റസിഡന്‍സി പെര്‍മിറ്റ്, വിസിറ്റ് വിസ തുടങ്ങിയവയവ) സമര്‍പ്പിക്കണം. അവരുടെ സ്ഥിരമായ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം.

നിയമവിരുദ്ധമായി സൗദിയില്‍ താമസിക്കുന്ന രക്ഷിതാവ് അധ്യയന വര്‍ഷത്തില്‍ തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു രേഖയും സമര്‍പ്പിക്കേണ്ടതുണ്ട്.

Content Highlights: Saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented