അല്‍ ഷെഹ്രി കൊല്ലപ്പെട്ടതോടെ സുരക്ഷാവിഭാഗം തിരയുന്നവരുടെ പട്ടികയില്‍ ഒരാള്‍ മാത്രം


ജാഫറലി പാലക്കോട്

.

ജിദ്ദ: തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് സൗദി അധികൃതര്‍ തിരയുന്ന വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അബ്ദുല്ല ബിന്‍ സയിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബക്രി അല്‍ ഷെഹ്രിയെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്വയം സ്ഫോടനം നടത്തി കൊല്ലപ്പെട്ടു.. 2015-ല്‍ സൗദി അറേബ്യയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ അസീര്‍ മേഖലയിലെ പ്രത്യേക എമര്‍ജന്‍സി ഫോഴ്സിന്റെ പള്ളി ലക്ഷ്യമാക്കി നടത്തിയ തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട പ്രതിപ്പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു അല്‍ ഷെഹ്രി.

അബ്ദുല്ല ബിന്‍ സയിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബക്രി അല്‍ ഷെഹ്രി. കോല്ലപ്പെട്ടതോടെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഇനി അവശേഷിക്കുന്നത് ഒരാള്‍ മാത്രമാണ്. ഈ പട്ടികയിലെ ഏഴ് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഏഴ് വര്‍ഷമായി സൗദി തിരയുന്ന ഭീകരവാദികളുടെ പട്ടികയില്‍പെട്ട അല്‍ ഷെഹ്രിയെന്ന് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്.

2016 മെയില്‍ മക്കയില്‍ നടന്ന റെയ്ഡിനിടെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍പെട്ട സഈദ് ഐദ് അല്‍ ദൈര്‍ അല്‍ ഷഹ്റാനി കൊല്ലപ്പെട്ടു. 2017-ല്‍ റിയാദിലെ അല്‍-യാസ്മീന്‍ പരിസരത്തുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലാണ് തയാ സാലിം ഇസ്ലാം അല്‍-സൈയാരി കൊല്ലപ്പെട്ടത്. മുത്തീന്‍ സാലിം ഇസ്ലാം അല്‍-സൈയാരിയെ ഒരു ഭീകര സംഘടനയാണ് കൊലപ്പെടുത്തിയത്. ഇയാള്‍അധികാരികള്‍ക്ക് മുന്നില്‍ കീഴടങ്ങാനുള്ള സാധ്യത ഉണ്ടെന്നു കണ്ട് ദാഇഷ് ഭീകര സംഘടന ജിദ്ദയ്ക്കടുത്തുള്ള റസാത്തയിലെ വീട്ടില്‍വെച്ച് 2016 നവംബറില്‍ സഹോദരി ഇയാളെ ശിരസറുത്ത് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്.

അബ്ദുല്‍ അസീസ് അഹമ്മദ് മുഹമ്മദ് അല്‍-ബക്രി അല്‍-ഷെഹ്രിയെ 2016 ഏപ്രിലില്‍ ബിഷ ഗവര്‍ണറേറ്റിലെ ബരാഹ് ഏരിയയില്‍ സംഘട്ടനത്തില്‍ കൊല്ലപ്പെടകയായിരുന്നു. 2016 മെയില്‍ അഖാബ് മൊആജബ് ഫസാന്‍ അല്‍ ഒതൈബി ബിഷയില്‍ അറസ്റ്റിലായി. അതേമാസം മക്കയിലെ വാദി നുമാനില്‍ നടന്ന റെയ്ഡില്‍ മുഹമ്മദ് സുലൈമാന്‍ റഹ്ദാന്‍ അല്‍-സഖ്രി അല്‍-അന്‍സി കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെ മക്കയിലെ വാദി നുമാനില്‍ പട്ടികയിലെ ഏഴാമനായ മുബാറക് അബ്ദുല്ല ഫഹദ് അല്‍ ദോസരി കൊല്ലപ്പെട്ടു.

എന്നാല്‍ മാജിദ് ബിന്‍ സയിദ് അല്‍ ബക്രി അല്‍ ഷെഹ്രി ഇപ്പോഴും ഒളിവിലാണ്. ആഗസ്റ്റില്‍ അസീറിലെ സ്പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്സ് കമാന്‍ഡ് മസ്ജിദില്‍ വിശ്വാസികളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തില്‍ ഭീകര സംഘടനയായ ദാഇഷുമായി ബന്ധമുള്ള ഒമ്പത് ഭീകരര്‍ ഉള്‍പ്പെട്ടിരുന്നു. 11 സുരക്ഷാ ഉദ്യോഗസ്ഥരും നാല് ബംഗ്ലാദേശി തൊഴിലാളികളും കൊല്ലപ്പെടുകയും 33 പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlights: Saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented