അല്‍ഖ്വയ്ദ തലവനെ കൊലപ്പെടുത്തിയതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു


ജാഫറലി പാലക്കോട്

അയ്മൻ അൽസവാഹിരി |ഫോട്ടോ:AP

ജിദ്ദ: അല്‍ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയ പ്രസ്താവനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) ചൊവ്വാഴ്ച പുലര്‍ച്ചെ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയിലും സൗദി അറേബ്യയിലും ഹീനമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും നേതൃത്വം നല്‍കിയ തീവ്രവാദ നേതാക്കളില്‍ ഒരാളായി അല്‍-സവാഹിരി കണക്കാക്കപ്പെടുന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. നിരപരാധികളെ തീവ്രവാദ സംഘടനകളില്‍ നിന്ന് സംരക്ഷിക്കാന്‍ ഒരു ചട്ടക്കൂടില്‍നിന്നുകൊണ്ട് സഹകരിക്കാന്‍ സൗദി അറേബ്യ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തതായും പ്രസ്താവനയില്‍ പറഞ്ഞു.

പേരിടാത്ത അഫ്ഗാനിസ്ഥാനിലെ അല്‍-ഖ്വയ്ദ ഗ്രുപ്പിനെ ലക്ഷ്യംവെച്ച് വാരാന്ത്യത്തിലാണ് യുഎസ്ന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയ 'ഏറ്റവും പ്രധാനമായത്'' എന്ന് വിശേഷിപ്പിച്ച ഓപ്പറേഷനിലുടെ അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയെ വകവരുത്തിയതെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) വെളിപ്പെടുത്തിയിരുന്നു. ഓപ്പറേഷന്‍ വിജയകരമായിരുന്നു, സിവിലിയന്‍ അപകടങ്ങളൊന്നും ഉണ്ടായില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. 2021 ഓഗസ്റ്റ് അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പൂര്‍ണമായി പിന്‍വാങ്ങിയതിന് ശേഷം നടന്ന റെയ്ഡായിരുന്നു ഇത്.

Content Highlights: Saudi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented