വാക്‌സിനേഷന്‍ ക്യാമ്പയിനു തുടക്കം കുറിച്ചു സംസ്‌കൃതി ബഹ്റൈന്‍


-

മനാമ: കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബഹ്റൈനിലെ പ്രവാസികളില്‍ വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കാന്‍ സംസ്‌കൃതി ബഹ്റൈന്‍ 'ഡോണ്ട് വെയിറ്റ്, വാക്സിനെറ്റ്' എന്ന ക്യാമ്പയിനിനു തുടക്കം കുറിച്ചു. ബഹ്റൈന്‍ ഭരണകൂടം നല്‍കി വരുന്ന വാക്‌സിനേഷന്‍ സൗകര്യത്തെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുന്നത്.

കോവിഡ് രോഗ ബാധമൂലം മരിച്ചവരില്‍ 95 ശതമാനം പേരും വാക്സിന്‍ എടുത്തക്കാത്തവരാണെന്നു മനസ്സിലാക്കി, വാക്സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങള്‍ ഉള്‍ക്കൊള്ളണം. ഇത് സാധാരണക്കാര്‍ക്ക് മനസിലാക്കികൊടുത്ത്, അവരെയും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയിന്‍ കൊണ്ട് സംസ്‌കൃതി ബഹ്റൈന്‍ ഉദ്ദേശിക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുവാന്‍ ഏതെങ്കിലും കാരണത്താല്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുവാനും ഈ ക്യാമ്പയിനില്‍ സൗകര്യം ഉണ്ട് എന്നും സംസ്‌കൃതി ബഹ്റൈന്‍ പ്രസിഡന്റ് പ്രവീണ്‍ നായര്‍ അറിയിച്ചു. എല്ലാ പ്രവാസി സുഹൃത്തുക്കളോടും ഈ സദുദ്യമത്തില്‍ പങ്കാളികളാകുവാനും സമ്പൂര്‍ണ വാക്സിനേഷന്‍ വഴി കോവിഡ് മഹാമാരിയെ തുരത്തുക എന്ന ലക്ഷ്യത്തിലേക്കായി ഒരുമിക്കുവാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented