
-
മനാമ: സംസ്കൃതി ബഹ്റൈനും, കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷനും (എന്‍.എസ്.എസ്) ചേര്‍ന്ന് സംയുക്തമായി ചാര്‍ട്ടര്‍ ചെയ്ത ഗള്‍ഫ് എയര്‍ വിമാനം 172 യാത്രക്കാരുമായി കൊച്ചിയിലെത്തി. നിരവധി പേരുടെ പ്രയത്നത്തിന്റെ ഫലമായാണ് ചാര്‍ട്ടര്‍ വിമാനം എന്ന ലക്ഷ്യം നേടിയെടുത്തത്. ജൂണ്‍ 20 മുതല്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകു എന്ന കേരള സര്‍ക്കാര്‍ നിബന്ധന ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. പല സംഘടനകളെയും അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിലാണ് വിമാനം സര്‍വീസ് നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ ഇനിയും ഉണ്ടാകണം എന്ന അഭ്യര്ഥനയോടെ, കൂടെ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു. സംകൃതി ബഹറിന്‍ പ്രസിഡന്റ് സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി പ്രവീണ്‍ നായര്‍, എന്‍.എസ്.എസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സതീഷ് നാരായണന്, മറ്റ് കമ്മിറ്റി അംഗങ്ങള്‍, ഭാരവാഹികള്‍ എന്നിവര്‍ യാത്രയയപ്പിന് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..