
ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ തുടക്കം കുറിച്ച ആദ്യ സംഭാഷണ പരമ്പരയില്‍ സംസ്ഥാന അധ്യക്ഷന്‍, കെ. സുരേന്ദ്രനും, വൈസ് പ്രസിഡന്റ് പ്രസിഡന്റ്, എ. എന്‍. രാധാകൃഷ്ണനും സംസ്‌കൃതി ബഹ്റൈന്‍ പ്രവര്‍ത്തകരോട് സംവദിച്ചു. വളരെ ആവേശകരമായ മീറ്റിംഗില്‍ മുന്നൂറോളം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളരാഷ്ട്രീയത്തില്‍ പ്രവാസികള്‍ക്ക് ചെയ്യാനാകുന്ന പ്രവര്‍ത്തന രീതികളും, ആവശ്യകതയും, അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നേതാക്കന്‍മാര്‍ പ്രവര്‍ത്തകരുമായി പങ്കുവെച്ചു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശക്തമായ മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ നല്‍കുമെന്നും, വരുന്നകാലം ബിജെപി-ക്ക് അനുകൂലമാകുമെന്നുമുള്ള പ്രത്യാശ നേതാക്കള്‍ പങ്കുവെച്ചു. മീറ്റിംഗില്‍ ഉയര്‍ന്നുവന്ന നിരവധി ചോദ്യങ്ങള്‍ക്ക് എ.എന്‍. രാധാകൃഷ്ണന്‍ മറുപടി നല്‍കി.
യോഗാധ്യക്ഷന്‍, സംസ്‌കൃതി ബഹ്റൈന്‍ പ്രസിഡന്റ് പ്രവീണ്‍ നായര്‍ അധ്യക്ഷ പ്രസംഗം നടത്തി സംസ്‌കൃതി ബഹ്റൈന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സഹ സംയോജക്, സുരേഷ് ബാബു യോഗത്തില്‍ പങ്കെടുത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. സംസ്‌കൃതി ബഹ്റൈന്‍ ശബരീശ്വരം ഭാഗ് പ്രസിഡന്റ്, സിജു കുമാര്‍, ശബരീശ്വരം ഭഗിന്റെ ഇതുവരെയുള്ള പ്രവര്‍ത്തങ്ങളുടെ ഒരു ചെറു വിവരണം നല്‍കി ഏവര്‍ക്കും സ്വാഗതം പറഞ്ഞു. ശബരീശ്വരം സെക്രട്ടറി, അനില്‍ പിള്ള, യോഗത്തില്‍ പങ്കെടുത്തു സംസാരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടുള്ള നന്ദി രേഖപ്പെടുത്തി. ശബരീശ്വരം ഭാഗ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബാലചന്ദ്രന്‍ കൊന്നക്കാട് പ്രാര്‍ഥന ചൊല്ലി യോഗത്തിനു തുടക്കം കുറിച്ചു, രജീഷ് ഗോപാലന്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച എ.എന്‍. രാധാകൃഷ്ണനോടും പങ്കെടുത്ത എല്ലാവര്‍ക്കുമുള്ള നന്ദി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..