സമസ്ത ബഹ്‌റൈന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


സമസ്ത ബഹ്‌റൈൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ

മനാമ: വൈദേശിക ആധിപത്യത്തില്‍നിന്നും ഇന്ത്യയെ മോചിപ്പിച്ച് സ്വതന്ത്രമാക്കാന്‍ ധീരപോരാട്ടം നടത്തിയ സ്വാതന്ത്ര്യസമരസേനാനികളെ സ്മരിച്ച് സമസ്ത ബഹ്‌റൈന്റെ നേതൃത്വത്തില്‍, മനാമ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്രസയില്‍ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ജന്മനാടിന്റെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ത്രിവര്‍ണപതാകയുമേന്തി നൂറോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മദ്രസാ അദ്ധ്യാപകരും പങ്കെടുത്ത ചടങ്ങ്, സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദിന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ട്രഷററും ആക്ടിംഗ് സെക്രട്ടറിയുമായ എസ്.എം.അബ്ദുള്‍ വാഹിദ് സ്വാഗത പ്രഭാഷണവും സ്വവീല്‍ ഫയാസ് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും സദസ്സിലുള്ളവര്‍ ഏറ്റ് ചൊല്ലുകയും ചെയ്തു. മുഹമ്മദ് ഹാദിന്‍ ഫര്‍ഹാന്‍, മുഹമ്മദ് അഫ്ലഹ് എന്നീവിദ്യാര്‍ത്ഥികള്‍ ദേശീയഗാനം ആലപിച്ചു .ഏറെ സന്തോഷവും ആവേശവം രാജ്യസ്‌നേഹവും നിറഞ്ഞ സദസ്സില്‍ പങ്കെടുത്തവര്‍ക്ക് കോഡിനേറ്റര്‍ ഹാഫിള്‍ ഷറഫുദ്ദീന്‍ നന്ദി പറഞ്ഞു.

Content Highlights: samastha of Bahrain celebrated Independence Day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented