.
മനാമ: പ്രമുഖ തിരക്കഥാകൃത്ത് സജീവ് പാഴൂരിന്റെ ബഹ്റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്റൈന്‍ കേരളീയ സമാജം ഫെബ്രുവരി 28 രാത്രി 7.30 നു സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ സജീവ് പാഴൂര്‍ സംസാരിക്കും. തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ നിര്‍വഹിച്ചത് സജീവ് പാഴൂര്‍ ആണ്. സ്വന്തം തിരക്കഥകളുടെ അനുഭവങ്ങളും രചനാതന്ത്രങ്ങളും സജീവ് ബഹ്റൈനിലെ മലയാള സിനിമ പ്രേമികളുമായി പങ്കുവെക്കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പരിപാടിയോടൊപ്പം സജീവ് പാഴൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രം ചൂട് പ്രദര്‍ശിപ്പിക്കും. ഗോവ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരിക്കുന്നത് സൗദി പ്രവാസിയും സിനിമ പ്രവര്‍ത്തകനുമായ പി.എ.സമദ് ആണ്.
സമാജത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക്:
ഫിറോസ് തിരുവത്ര - 33369895
റെമു രമേശ് - 33392403
Content Highlights: sajeev pazur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..