'ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് സംഘാടകർ വാർത്താസമ്മേളനത്തിൽ
മനാമ: ബഹ്റൈന്‍ സബര്‍മതി കള്‍ച്ചറല്‍ ഫോറം സ്റ്റാര്‍ വിഷന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന ''ഗ്ലോറിയ മ്യൂസിക്കല്‍ നൈറ്റ് - 2020'' ഫെബ്രുവരി ഏഴിന് വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ പ്രശസ്തനായ കെസ്റ്റര്‍ ആന്റണി നയിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമിനുള്ള പ്രവേശനം പാസ് മൂലമാണ് നിയന്ത്രിക്കുന്നത്.
ഇതില്‍ നിന്നും ലഭിക്കുന്ന തുക ആലപ്പുഴയില്‍ നിര്‍ധന കുടുംബത്തിന് വീട് വയ്ക്കാന്‍ സഹായിക്കുമെന്ന് സബര്‍മതി പ്രസിഡണ്ട് സാം സാമുവല്‍ അറിയിച്ചു. ബഹറിനിലെ സാധാരണ തൊഴിലാളികളുടെ ഇടയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സബര്‍മതി മറ്റു സംഘടനകളില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. സബര്‍മതി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് സാം സാമുവല്‍ അടൂര്‍ , സ്റ്റാര്‍ വിഷന്‍ ചെയര്മാന് സേതുരാജ് കടയ്ക്കല്‍, ഇന്ത്യന്‍ ക്ലബ് ജനറല്‍ സെക്രട്ടറി ജോബ് ജോസഫ്, ഷെമിലി പി. ജോണ്‍, സബര്‍മതി ജനറല്‍ സെക്രട്ടറി സാബു സക്കറിയ , വൈസ് ചെയര്മാന് എ.പി.ജി ബാബു, സെക്രട്ടറി രാജേന്ദ്രന് വടകര, ജേക്കബ് , അജിത്ത്, സിനി, മോനി ഓടിക്കണ്ടത്തില്‍, എബ്രഹാം സാമുവല്‍, രാജന് എബ്രഹാം, അജി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കു 39258242, 36593224, 33750810, എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..