അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് | Photo: Jon Gambrell| AP Photo
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനോടുള്ള ആദര സൂചകമായി ഒക്ടോബര്‍ 4 ന് 11 മണിക്ക് മൗനപ്രാര്‍ത്ഥനയില്‍ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒക്ടോബര്‍ നാലിന് ദേശീയ ദുഖാചരണ ദിനമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംബസ്സി മുഴുവന്‍ ഇന്ത്യക്കാരും പങ്ക് ചേരണമെന്ന് ആഹ്വാനം ചെയ്തതു.
ദുഃഖാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ നാലിന് കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലും ദേശീയ പതാക താഴ്ത്തികെട്ടും. രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് നേരം ഉദ്യോഗസ്ഥര്‍ മൗനം ആചരിക്കും. അതോടൊപ്പം കുവൈത്തിലെ എല്ലാ ഇന്ത്യക്കാരും രാവിലെ 11 മണിക്ക് രണ്ട് മിനിറ്റ് നേരം മൗനം ആചരിക്കണമെന്നും ഇന്ത്യന്‍ എംബസി അഭ്യര്‍ത്ഥിച്ചു.
വിവിധ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഹൈക്കമ്മീഷനുകളും ഇതിന്റെ ഭാഗമവുകയും കൂടാതെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ പൊതു മേഖല സ്ഥാപനങ്ങളിലും ദേശീയ പതാകകള്‍ താഴ്ത്തികെട്ടുന്നതാണ്. അതോടൊപ്പം ഇന്ത്യയില്‍ ഒക്ടോബര്‍ നാലിന് മുന്‍ നിശ്ചയിച്ച എല്ലാ ഔദ്യോഗിക പരിപാടികളും ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ധാക്കിയതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..