മദീനയില്‍ പ്രവാചക പള്ളിക്ക് സമീപം 'റുവാ അല്‍ മദീന' പദ്ധതി


ജാഫറലി പാലക്കോട്

.

മദീന: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റുവാ അല്‍-മദീന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി. പ്രവാചക പള്ളിയുടെ കിഴക്ക് ഭാഗത്താണ് മെഗാ മിക്സഡ് യൂസ്ഡ് റിയല്‍ എസ്റ്റേറ്റ് വികസനം.

സൗദി വിഷന്‍ 2030 ന്റെ ഭാഗമായുള്ളതാണ് പദ്ധതി. വരും വര്‍ഷങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ ആതിഥേയ ശേഷി 30 ദശലക്ഷമായി ഉയര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്ന് കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് ഡെവലപ്മെന്റ് അഫയേഴ്സ്, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവയുടെ ചെയര്‍മാനുമായ കിരീടാവകാശി പറഞ്ഞതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള റുവാ അല്‍-മദീന പദ്ധതി, പ്രവാചക മസ്ജിദിന്റെ കിഴക്ക് ഭാഗത്താണ്. 1.5 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നതാണ് പദ്ധതി. അതില്‍ 63 ശതമാനവും തുറന്നതും ഹരിതവുമായ ഇടങ്ങളായിരിക്കും. കൂടാതെ 47,000 ഹോട്ടല്‍ മുറികളും ഉള്‍ക്കൊള്ളുന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2030 ഓടെ 30 ദശലക്ഷം ഉംറ തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി റുവാ അല്‍-മദീന പദ്ധതിയിലുടെ സാധിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന ആഗോള മാനദണ്ഡങ്ങള്‍ക്കനുസൃതമായി പദ്ധതി രൂപകല്‍പന ചെയ്യുകയും നടപ്പാക്കുകയും ചെയ്യുമെന്നും ഇത് രാജ്യത്തിന്റെ തുടര്‍ച്ചയായ പിന്തുണയുടെ സൂചനയാണെന്നും ആധുനിക ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ മദീനയുടെ സ്ഥാനം ഉറപ്പിക്കാന്‍ നേതൃത്വം നല്‍കുകയാണെന്നും കിരീടാവകാശി പറഞ്ഞു.

ഒമ്പത് ബസ് സ്റ്റോപ്പുകള്‍, ഒരു മെട്രോ സ്റ്റേഷന്‍, സ്വയം ഓടുന്ന വാഹനങ്ങള്‍ക്കുള്ള ട്രാക്കുകള്‍, ഭൂഗര്‍ഭ പാര്‍ക്കിംഗ് എന്നിവയും ഇവിടെയുണ്ട്. ഇവയെല്ലാം പള്ളിയിലേക്കും ചുറ്റുമുള്ള പാര്‍പ്പിട, വാണിജ്യ വികസനങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രുപത്തിലുള്ളതാണ്.

നിരവധി തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്നതിനൊപ്പം, നഗരവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും. ആധുനിക ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ മദീനയുടെ പദവി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നു.

സൗദി വിഷന്‍ 2030 ല്‍ പറഞ്ഞതുപ്രകാരം പദ്ദതി ഹജ്ജ്, ഉംറ, യാത്രാ മേഖലകളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്നതിനും നഗരത്തിന്റെ സാംസ്‌കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുമെന്നും റുവാ അല്‍-മദീന ഹോള്‍ഡിംഗ് പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അനുചരന്‍മാരുടേയും പാരമ്പര്യത്തിനും വലിയ പ്രാധാന്യമുള്ള നിരവധി ചരിത്ര സ്മാരകങ്ങള്‍ ഈ പദ്ധതി പ്രദര്‍ശിപ്പിക്കും. അതേസമയം വിശുദ്ധ നഗരത്തിന്റെ തനതായ പൈതൃകം നിലനിര്‍ത്തുകയും എല്ലാ കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും രൂപകല്‍പനയില്‍ അവ പ്രതിഫലിക്കുകയും ചെയ്യും.

Content Highlights: Rua Al Madina Project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented