ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുസ്ലീങ്ങളുടെ പങ്ക് അവിസ്മരണീയം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം


ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

ജിദ്ദ: 76-മത്തെ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി '75 വര്‍ഷം തികഞ്ഞ സ്വതന്ത്രദിനാഘോഷം' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റിയും നോര്‍ത്തേന്‍ സ്റ്റേറ്റ്കമ്മിറ്റിയും സംയുക്തമായി സ്വാതന്ത്രദിനാഘോഷ സെമിനാര്‍ സംഘടിപ്പിച്ചു. ജിദ്ദയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഡോക്ടര്‍ ജാവേദ് മക്ക മുഖ്യാതിഥിയായിരുന്നു.

മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത മുസ്ലിം സ്വതന്ത്ര്യസമര സേനാനികളെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റി സവര്‍ക്കറടക്കമുള്ള ബ്രിട്ടീഷ് അനുകൂലികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ തിരുകികയറ്റാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലെന്ന് ചടങ്ങില്‍ സംസാരിച്ച സോഷ്യല്‍ ഫോറം നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ പറഞ്ഞു. വര്‍ത്തമാന ഇന്ത്യയില്‍ തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കൊണ്ട് സാധാരണക്കാര്‍ വീര്‍പ്പു മുട്ടുമ്പോഴും മോദിസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പാദസേവ ചെയ്യുകയാണ്. ഇത്തരത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണെങ്കില്‍ സമീപഭാവിയില്‍ തന്നെ ശ്രീലങ്കയേക്കാള്‍ ദയനീയമായ സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെരാജ്യവും എടുത്തെറിയപ്പെടും വമ്പിച്ച സാമ്പത്തിക തകര്‍ച്ചയാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരം കഴിവ്‌കേടില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ വേണ്ടി ജാതീയതയും, മതവിദ്വേഷവും എടുത്തു രാജ്യത്തു അഗ്നി പടര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതന്യൂനപക്ഷങ്ങളും, ദളിതുകളും, ആദിവാസികളും കടുത്ത അക്രമവും വിവേചനവുമാണ് നേരിടുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും പരിധിവിട്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ സ്വകാര്യസ്‌കൂളില്‍ പഠിക്കുന്ന ഒമ്പത് വയസ്സുകാരനായ ദളിത് വിദ്യാര്‍ത്ഥി തന്റെ അധ്യാപകന് മാറ്റിവെച്ച പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിനു അധ്യാപകനായ ചെയിന്‍ സിങ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതൊന്നും രാജ്യത്തു നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഇതിനെതിരെ വിവേചനം നേരിട്ട് കൊണ്ടിരിക്കുന്നവര്‍ ഒറ്റകെട്ടായി മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ആലിക്കോയ ചാലിയം അധ്യക്ഷത വഹിച്ചു. അഞ്ചു പതിറ്റാണ്ടു കാലം സ്വാതന്ത്ര്യത്തിന് വേണ്ടി ജീവനും ജീവിത സുഖങ്ങളും ത്യജിച്ചു മഹത്തായ സംഭാവനകള്‍ നല്‍കിയ മുസ്ലിങ്ങളടക്കമുള്ള സമരസേനാനികളെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷന്‍ സോഷ്യല്‍ ഫോറം നാഷണല്‍ കമ്മിറ്റിയംഗം അബ്ദുല്‍ ഘനി മലപ്പുറം അവതരിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളുടെ ഭാരവാഹിത്വമുള്ള സോഷ്യല്‍ ഫോറം സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സാക്കിര്‍ ആസാം സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ മതീന്‍ കര്‍ണ്ണാടക നന്ദിയും അറിയിച്ചു.

Content Highlights: Role of Muslims in Indian Freedom Struggle Unforgettable: Indian Social Forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented