ഹറം വൃത്തിയാക്കാന്‍ റോബോട്ടുകളുടെ സഹായം


ജാഫറലി പാലക്കോട്

ഹറം

മക്ക: വിശ്വാസികളെ സംരക്ഷിക്കുന്നതിനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായി മുഴുവന്‍ സമയവും ഹറം വൃത്തിയാക്കുന്നതിന് വേണ്ടി റോബോട്ടുകളുടെ സഹായം വിപുലമാക്കാന്‍ തീരുമാനം.

തീര്‍ഥാടകര്‍ക്ക് അവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിന് വേണ്ടി ആരോഗ്യപരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നിരവധി പ്രതിരോധ നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് സേവന, ഫീല്‍ഡ് അഫയേഴ്സ്, പരിസ്ഥിതി സംരക്ഷണ ഏജന്‍സി അണ്ടര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.

അണുവിമുക്തമാക്കല്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഗതാഗതം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ നിരന്തരമായ മേല്‍നോട്ടം ഹറമില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.
25,000 പരവതാനികള്‍ ഉള്ള പള്ളിയില്‍ ഏകദേശം 4,000 സ്ത്രീ-പുരുഷ തൊഴിലാളികളും 11 സ്മാര്‍ട്ട് റോബോട്ടുകളും അണുവിമുക്തമാക്കുന്ന ജോലിയില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്.

ഹറം ശുദ്ധീകരിക്കാനും ശുദ്ധീകരിക്കാന്‍ ഹറം കാര്യാലയം 840-ലധികം ഉപകരണങ്ങളും മെഷീനുകളും ഉപയോഗിക്കുന്നുണ്ട്. ഹറമിന്റെ പുറം മുറ്റങ്ങള്‍, ടോയ്ലറ്റുകള്‍, നിലകള്‍, പരവതാനികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രദേശങ്ങളും അണുവിമുക്തമാക്കുന്നതിന് നിരവധി പേരെ സജ്ജമാക്കിയിട്ടുണ്ട്. പരിസ്ഥിതി പ്രതിരോധവും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി വിശ്വാസികളുടെ സുഗമമായുള്ള പ്രാര്‍ഥനകള്‍ക്ക് വഴിയൊരുക്കയാണ് ലക്ഷ്യമെന്ന് അല്‍-ജാബ്രി അറിയിച്ചു.

തീര്‍ഥാടകര്‍ക്കായി 5,000 സാധാരണ വണ്ടികളും 3,000 ഇലക്ട്രിക് വണ്ടികളും സജ്ജമാക്കിയിട്ടുണ്ട്. അവയെല്ലാം ഉപയോഗത്തിന് ശേഷം അണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. തീര്‍ഥാടകരുടെ സുഗമവും സംഘടിതവുമായ സഞ്ചാരം ഉറപ്പാക്കാന്‍, ആരാധകരെ സ്വീകരിക്കാനും ഹറമിലെ വിവിധ പ്രവേശന, എക്സിറ്റ് പോയിന്റുകളിലേക്കു അവരെ നയിക്കാനും ഹറമിന്റെ 150 വാതിലുകളിലും സൂപ്പര്‍വൈസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

പുകവലി, സാധനങ്ങള്‍ വില്‍ക്കല്‍, ഭിക്ഷാടനം തുടങ്ങിയ നിരോധിത പ്രവര്‍ത്തനങ്ങള്‍ ചെയ്ത് തീര്‍ഥാടകരെ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുരക്ഷാ ജീവനക്കാരെയും പള്ളിക്ക് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്.
സംസം വാട്ടര്‍ കണ്ടെയ്നറുകള്‍, എയര്‍ കണ്ടീഷനിംഗ്, ഖുര്‍ആന്‍ പകര്‍പ്പുകള്‍ക്കുള്ള അലമാരകള്‍, ശബ്ധ സംവിധാനം, ലൈറ്റിംഗ് സംവിധാനങ്ങള്‍, പരവതാനികള്‍, ടോയ്ലറ്റുകള്‍ എല്ലാ നിലകളിലേക്കും വിശ്വാസികളെയും പ്രായമായവരെയും കൊണ്ടുപോകുന്ന എസ്‌കലേറ്ററുകള്‍ തുടങ്ങി ആവശ്യമായ എല്ലാ സേവനങ്ങളും ഏജന്‍സി സജജീകരിച്ചിട്ടുണ്ടെന്ന് അല്‍-ജാബ്രി പറഞ്ഞു.

പ്രതിദിനം 2 ദശലക്ഷത്തിലധികം കുപ്പി സംസം വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും ഹറം വിപുലീകരണ ഭാഗത്തെ 2,500 വാട്ടര്‍ സ്റ്റാന്‍ഡുകള്‍ ഉള്‍പ്പെടെ ഹറമിലുടനീളം 25,000-ലധികം സംസം കണ്ടെയ്നറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും അല്‍-ജാബ്രി പറഞ്ഞു.

സംസം വെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഹറമിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രതിദിനം 50-ലധികം റാന്‍ഡം സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഹറമില്‍ ആരാധകര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് 2,000 പെര്‍മിറ്റുകളും പള്ളിയുടെ പുറം മുറ്റത്ത് 70 പെര്‍മിറ്റുകളും വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അല്‍-ജാബ്രി പറഞ്ഞു.

Content Highlights: Robot for haram Cleaning

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented